• വള്ളംകളി
  • ചരിത്രം

വള്ളംകളി

കേരളത്തിന്റെ തനതായ ജലോത്സവമാണ് വള്ളംകളി. സമൃദ്ധിയുടെ ഉത്സവമായ ഓണക്കാലത്താണ് സാധാരണയായി വള്ളംകളി നടക്കുക. പല തരത്തിലുള്ള പരമ്പരാഗത വള്ളങ്ങളും വള്ളംകളിക്ക് ഉപയോഗിക്കുന്നു. ഇവയിൽ പ്രധാനം ചുണ്ടൻ വള്ളം ആണ്. ഇന്ന് വള്ളംകളി ഒരു പ്രധാന വിനോദസഞ്ചാര ആകർഷണവുമായി മാറിയിരിക്കുന്നു. വള്ളംകളിയെ കേരള സർക്കാർ ഒരു കായിക ഇനമായി അംഗീകരിച്ചിട്ടുണ്ട്.വള്ളംകളിയിൽ ഉപയോഗിക്കുന്ന മറ്റു വള്ളങ്ങൾ ചുരുളൻ വള്ളം, ഇരുട്ടുകുത്തി വള്ളം, ഓടി വള്ളം, വെപ്പു വള്ളം (വൈപ്പുവള്ളം), തെക്കനോടി വള്ളം, വടക്കന്നോടി വള്ളം, കൊച്ചുവള്ളം എന്നിവയാണ്.

ചരിത്രം

മാനവസംകാരത്തിലെ ആദ്യഘട്ടങ്ങളിൽ തന്നെ യാനങ്ങൾ അഥവാ വള്ളങ്ങൾ ഉപയോഗിച്ചിരുന്നു. ഈജിപ്തിലെ നൈൽ നദിയിൽ പാമ്പോടമത്സരം അഥവാ ചുണ്ടൻ വള്ളം കളി നിലവിലിരുന്നു. മതപരമായ കാര്യങ്ങൾക്കായി രാത്രികാലങ്ങളിലാണവിടങ്ങളിൽ ജലോത്സവം നടത്തിയിരുന്നത്. ചുണ്ടൻ വള്ളങ്ങൾ പ്രാചീനകാലത്ത് രൂപം കൊണ്ട സൈനിക ജലവാഹനങ്ങൾ ആയിരുന്നു. വലിയ നൗകകളിലേക്കും മറ്റും മിന്നലാക്രമണം നടത്താനുള്ളത്ര വേഗം കൈവരിക്കാനാവുമെന്നതു തന്നെയാണ് കാരണം.

ജലാശയങ്ങൾ ധാരാളമുള്ള കേരളത്തിൽ ചേര രാജാക്കന്മാരുടെ കാലം മുതൽക്കേ വഞ്ചികൾ ഒരു പ്രധാന ഗതാഗതമാർഗ്ഗമായിരുന്നു. ചരിത്രത്തിന്റെ ഏടുകളിൽ ചേരരാജാക്കന്മാരുടെ തലസ്ഥാനം തന്നെ വഞ്ചി ചേർന്നതാണ്. ചമ്പക്കുളം, ആറന്മുള, പായിപ്പാട്, ആലപ്പുഴ, താഴത്തങ്ങാടി, പുളിങ്കുന്ന് എന്നീ സ്ഥലങ്ങളിലാണ് വള്ളംകളി പ്രധാനമായും നടന്നുവരുന്നത്. 1615 ൽ അമ്പലപ്പുഴയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം എഴുന്നള്ളിച്ച സംഭവത്തെ അനുസ്മരിച്ച് ചമ്പക്കുളം വള്ളംകളി നടത്തുന്നു. ആറന്മുളയിൽ വള്ളം കളി മറ്റുള്ളയിടങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ഇവിടങ്ങളിൽ അലങ്കരിച്ച പള്ളീയോടങ്ങൾ ഉപയോഗിച്ച് ആഡംബരപൂർവ്വമായ എഴുന്നള്ളത്താണ് ഇവിടെ നടക്കുന്നത്. പ്രസിദ്ധമായ നെഹ്രൂ ട്രോഫി ജലോത്സവം വർഷം തോറും എല്ലാ ആഗസ്തുമാസത്തിലെ രണ്ടാം ശനിയാഴ്ച നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് രാജീവ് ഗാന്ധി പുളിങ്കുന്നിൽ വന്നതിന്റെ ഓർമ്മയ്ക്കായാണ് ആലപ്പുഴ പുന്നമട കായലിൽ

ആറന്മുള വള്ളംകളി

കേരളത്തിലെ പത്തനം തിട്ടജില്ലയിലെ ആറന്മുളയിലാണ് ആറന്മുള ഉതൃട്ടാതി വള്ളംകളി നടക്കുന്നത്. അർജ്ജുനനും കൃഷ്ണനും സമർപ്പിച്ചിരിക്കുന്ന, ദക്ഷിണ ഭാരതത്തിലെ പ്രധാനപ്പെട്ട വൈഷ്ണ വ ക്ഷേത്രങ്ങളിലൊന്നായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിനടുത്ത് പമ്പാനദിയിലാണ് വള്ളംകളി നടക്കുന്നത്. . ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ടാദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതിനാളിലാണ് പമ്പാനദിയിൽ ആറന്മുള വള്ളംകളി നടക്കുന്നത്. തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി കാട്ടൂർ മങ്ങാട്ടില്ലത്തുനിന്നും തിരുവാറന്മുള ക്ഷേത്രത്തിലേക്ക‌് വരുന്ന തോണിയെ അകമ്പടി സേവിച്ചിരുന്ന പള്ളിയോടങ്ങളുടെ പ്രൗഢിയും, കായികക്ഷമതയും, കലാമേന്മയും പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്. 52 ചുണ്ടൻ വള്ളങ്ങൾ ഈ വള്ളംകളിയിൽ പങ്കെടുക്കുന്നു. നെടുംപ്രയാർ പള്ളിയോടം ആണ് ഇതിൽ ആദ്യമായി നിർമിച്ച പള്ളിയോടം എന്നു വിശ്വസിക്കുന്നു. വള്ളംകളിയിൽ വെള്ള മുണ്ടും തലപ്പാവുമണിഞ്ഞ തുഴച്ചിൽക്കാർ വള്ളപ്പാട്ടുകൾ പാടുന്നു. പള്ളിയോടങ്ങളുടെ അമരച്ചാർത്തും നടുവിലായി ഉളള മുത്തുക്കുടയും കൊടി ചാമരങ്ങളും ഇത് ഒരു നയനാനന്ദകരമായ ജലോത്സവമാക്കുന്നു. 4-ം ന്നൂറ്റാണ്ടുമുതൽ നടന്നുവരുന്ന ഈ ജലമേള, കലാസാംസ്കാരിക പൈതൃകത്തിന്റെ ഉദാത്തമായ ഉദാഹരണമാണ്‌. മനോഹരമായി അലങ്കരിക്കപ്പെട്ട പള്ളിയോടങ്ങളുടെ വർണാഭമായ ഘോഷയാത്രയും തുടർന്ന് മത്സരവള്ളംകളിയുമാണ്‌ നടക്കുന്നത്. ഓരോ ചുണ്ടൻ വള്ളവും പമ്പയുടെ കരയിലുള്ള ഓരോരോ ഗ്രാമങ്ങളുടേതാണ്. എല്ലാ വർഷവും മത്സ്യ എണ്ണ, കൊപ്ര, കരി, മുട്ടയുടെ വെള്ളക്കരു എന്നിവ ഇട്ട് വള്ളങ്ങൽ മിനുക്കി എടുക്കുന്നു. വള്ളം ഈടും ബലവുമുള്ളതാവാനും ജലത്തിൽ തെന്നി നീങ്ങുന്നതിനുമാണ് ഇത്. ഗ്രാമത്തിലെ ആശാരി വള്ളത്തിന്റെ കേടുപാടുകൾ തീർക്കുന്നു. അതതു ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന ഈ വള്ളങ്ങൾ ഗ്രാമത്തിലെ ജനങ്ങളുടെ അഭിമാനമാണ്.

നെഹ്‌റു ട്രോഫി വള്ളംകളി

കേരളത്തിലെ പ്രധാന ജലമേളകളിലൊന്നാണ് നെഹ്‌റു ട്രോഫി വള്ളംകളി. ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിൽ വർഷത്തിലൊരിക്കൽ അരങ്ങേറുന്ന ഈ ജലോത്സവം ഒട്ടനവധി മറുനാടൻ വിനോദ സഞ്ചാരികളെയും ആകർഷിക്കുന്നുണ്ട്. നെഹ്‌റു ട്രോഫി വള്ളംകളി സമിതിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും ഓഗസ്റ്റ് മാസത്തെ രണ്ടാം ശനിയാഴ്ച അരങ്ങേറുന്ന ഈ ജലമേള അരനൂറ്റാണ്ടു പിന്നിട്ടു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാ‍ൽ നെഹ്‌റുവിന്റെ കേരള സന്ദർശനത്തോടനുബന്ധിച്ച് കേരള സർക്കാർ പ്രത്യേകമൊരുക്കിയ ചുണ്ടൻ വളളംകളി മത്സരത്തോടെയാണ് നെഹ്‌റു ട്രോഫിയുടെ ചരിത്രം ആരംഭിക്കുന്നത്. 1952 ഡിസംബർ 27 ന് ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിലാണ് മത്സരം അരങ്ങേറിയത്. ചുണ്ടൻ‌വള്ളങ്ങളുടെ തുഴയെറിഞ്ഞുള്ള പോരാട്ടം ആവേശത്തോടെ വീക്ഷിച്ച നെഹ്‌റു മത്സരാന്ത്യത്തിൽ സകല സുരക്ഷാ ക്രമീകരണങ്ങളും കാറ്റിൽ‌പ്പറത്തി വള്ളംകളിയിൽ ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനിൽ ചാടിക്കയറി. നെഹ്‌റുവിന്റെ ഈ ആഹ്ലാദപ്രകടനം അംഗീകാരമായിക്കരുതിയ വള്ളംകളി പ്രേമികൾ അദ്ദേഹത്തെ ചുണ്ടൻവള്ളങ്ങളുടെ അകമ്പടിയോടെ കൊച്ചിവരെയെത്തിച്ചു യാത്രയാക്കി. പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിമാരായിത്തീർന്ന ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഈ വള്ളംകളിക്കാഴ്ചയിൽ നെഹ്‌റുവിനൊപ്പം ഉണ്ടായിരുന്നു. മത്സര രീതി ചുണ്ടൻ വള്ളങ്ങളുടെ മത്സരമാണ് ഇവിടെ പ്രധാനമെങ്കിലും മറ്റുള്ളവയുമുണ്ട്. ഇരുട്ടുകുത്തി , വെപ്പ്, ചുരുളൻ, തെക്കനോടി എന്നീ വിഭാഗങ്ങളിലായി ഒട്ടേറെ വള്ളങ്ങളും മത്സരത്തിനിറങ്ങും. ഓരോ വിഭാഗത്തിലെയും ജേതാക്കൾക്കും പ്രത്യേക സമ്മാനങ്ങളുമുണ്ട്. ജേതാക്കൾ നെഹുറുട്രോഫി വള്ളംകളിയിൽ ഏറ്റവും കൂടുതൽ വിജയങ്ങളുള്ള ചുണ്ടൻ കാരിച്ചാൽ ചുണ്ടനാണ്.രണ്ട് ഹാട്രിക്ക് ഉൾപ്പടെ 16 തവണയാണ് കാരിച്ചാൽ വിജയിച്ചത്.നെഹുറുട്രോഫിയിൽ ഏറ്റവും കൂടുതൽതവണ വിജയിച്ച ബോട്ട് ക്ലബ്ബ് രണ്ട് ഹാട്രിക്ക് ഉൾപ്പടെ 12 തവണ വിജയിച്ച യുണൈറ്റഡ് ബോട്ട് ക്ലബ്ബ് കൈനകരിയാണ്(യു.ബി.സി കൈനകരി).നെഹുറുട്രോഫി വള്ളംകളിയിലെ നിലവിലെ ഹാട്രിക്ക് ജേതാക്കൾ ഇപ്പോൾ തുടർച്ചയായി അഞ്ച് തവണ വിജയിച്ച് നിൽക്കുന്ന പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ്(പി.ബി.സി പള്ളാതുരുത്തി).നെഹുറുട്രോഫി വള്ളംകളിയിലെ ഏറ്റവും വേഗതയേറിയ ചുണ്ടൻവള്ളമെന്ന നേട്ടം കാരിച്ചാൽ ചുണ്ടനാണ്. 2024 വള്ളംകളിയിൽ പള്ളാതുരുത്തി ബോട്ട് ക്ലബ്ബാണ് 4.14.35 എന്ന ഈ നേട്ടം കാരിച്ചാൽ ചുണ്ടനിൽ നേടിയത്.

രാജീവ്ഗാന്ധി ജലോത്സവം

ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ഒരു പ്രശസ്ത സ്ഥലമായ പുളിങ്കുന്നിലാണ് ഈ വള്ളംകളി നടക്കുന്നത് വള്ളംകളിക്ക് നേതൃത്വം കൊടുക്കുന്നത് കേരള ഗവൺമെൻറ് ടൂറിസം ഡിപ്പാർട്ട്മെൻറ് അതിന്റെ കൂടെ പുളങ്കുന്ന പഞ്ചായത്തുമാണ് നേതൃത്വം കൊടുക്കുന്നത്. വള്ളംകളി നടക്കുന്നത്പുളിങ്കുന്നാറ്റിലാണ് (രാജീവ്ഗാന്ധി ജലോത്സവം) (ചാമ്പ്യൻസ് ബോട്ട് ലീഗ് എന്നും അറിയപ്പെടും) നടക്കുന്നത്.പ്രശസ്തമായ മിക്ക ചുള്ളൻ വള്ളങ്ങളും ഈ വള്ളംകളി മത്സരത്തിൽ പങ്കെടുക്കുന്നു.1985-ൽ രാജീവ് ഗാന്ധി കുട്ടനാട് സന്ദർശിച്ചതിന്റെ ഓർമ്മക്കാണ് ഈ വള്ളംകളി ആരംഭിച്ചത്. തുടങ്ങുന്ന വലിയ പള്ളിയുടെ മുൻപിലുള്ള ആറ്റിൽ ഈ വള്ളംകളി നടക്കുന്ന സെപ്റ്റംബർ 24 തീയതി തീയതിയാണ് എല്ലാവർഷവും ഈ വള്ളംകളി നടക്കുന്നത്
പള്ളിയോടങ്ങൾ
അവാർഡുകൾ

♦ആറാട്ടുപുഴ ♦ അയിരൂർ ♦ചെന്നിത്തല ♦ ചെറുകോൽ ♦ ഇടനാട് ♦ ഇടപ്പാവൂർ ♦ ഇടപ്പാവൂർ പേരൂർ ♦ ഇടശ്ശേരിമല ♦ഇടശ്ശേരിമല കിഴക്ക് ♦ ഇടയാറന്മുള ♦ഇടയാറന്മുള കിഴക്ക് ♦ കടപ്ര ♦ കാട്ടൂർ ♦ കീഴുകര ♦ കീഴ്വന്മഴി ♦ കീഴ്ചേരിമേൽ ♦ കിഴക്കൻ ഓതറ ♦കോടിയാട്ടുകര ♦ കോയിപ്രം♦ കൊറ്റാത്തൂർ ♦ കോഴഞ്ചേരി ♦ കുറിയന്നൂർ ♦ ളാക ഇടയാറന്മുള ♦ മാലക്കര ♦ മല്ലപ്പുഴശ്ശേരി ♦ മംഗലം ♦ മാരാമൺ ♦ മേലുകര ♦ മുണ്ടങ്കാവ് ♦ മുതവഴി ♦ നെടുമ്പ്രയാർ ♦ നെല്ലിക്കൽ ♦ ഓതറ ♦ പൂവത്തൂർ കിഴക്ക് ♦ പൂവത്തൂർ പടിഞ്ഞാറ് ♦ പ്രയാർ ♦ പുല്ലൂപ്രം ♦ പുന്നംതോട്ടം ♦ പുതുക്കുളങ്ങര ♦ റാന്നി ♦ തെക്കേമുറി ♦ തെക്കേമുറി കിഴക്ക് 43 തോട്ടപ്പുഴശ്ശേരി ♦ തൈമറവുങ്കര ♦ ഉമയാറ്റുകര ♦ വന്മഴി ♦ വരയന്നൂർ ♦ വെൺപാല ♦ഇടക്കുളം

1 മന്നം മെമ്മോറിയൽ ട്രോഫി
2 ആർ. ശങ്കർ മെമ്മോറിയൽ ട്രോഫി
3 മാതൃഭൂമി ട്രോഫി
4 മനോരമ ട്രോഫി
5 തോഷിബാ ആനന്ദ് ട്രോഫി
6 ചങ്ങംകേരി തങ്കപ്പനാചാരി ട്രോഫി