Pooram Festivals
തൃശ്ശൂർ പൂരം
കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഉത്സവങ്ങളിൽ പ്രധാനപ്പെട്ടതും അതിപ്രസിദ്ധവുമായ ഒന്നാണ് തൃശ്ശൂർ പൂരം . കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശ്ശൂർ പൂരത്തിന് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം ആളുകൾ വർഷം തോറും തൃശ്ശൂരിൽ എത്താറുണ്ട്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂർപൂരം ആഘോഷിക്കുന്നത്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ മേടമാസത്തിൽ അർദ്ധരാത്രിക്ക് ഉത്രം നക്ഷത്രം
ആറാട്ടുപുഴ പൂരം
കേരളത്തിൽ തൃശൂർ ജില്ലയിലെ ആറാട്ടുപുഴ എന്ന ഗ്രാമത്തിൽ ആഘോഷിക്കപ്പെടുന്ന പൂരമാണ് ആറാട്ടുപുഴ പൂരം. ഈ ഉത്സവം കേരളത്തിലെ ഏറ്റവും പുരാതനമായ ക്ഷേത്രോത്സവമായി കരുതപ്പെടുന്നു. 2000-ഓളം വർഷം പഴക്കമുള്ള ഈ ആചാരം ഇടക്ക് വച്ച് നിലച്ചു പോയെങ്കിലും ആയിരത്തി നാനൂറ് വർഷത്തിലധികമായി വീണ്ടും നടത്തെപ്പെട്ടുവരുന്നതാണ് എന്ന് പെരുവനം ക്ഷേത്രത്തിലെ ഗ്രന്ഥവരികളിൽ കാണുന്നത്.
ഉത്രാളിക്കാവ് വേലയും പൂരവും
വടക്കാഞ്ചേരിക്കടുത്തുള്ള ഉത്രാളി ശ്രീ രുധിര കാവിലെ വാര്‍ഷികോത്സവമാണ് ഉത്രാളിക്കാവ് പൂരം . ഭദ്രകാളിയാണ് ഇവിടത്തെ പ്രതിഷ്ഠ.കുംഭത്തിലാണ് ഈ വാര്‍ഷികോത്സവം നടക്കുക. അവസാന ദിവസത്തെ 21 ആനപ്പുറത്ത് എഴുന്നള്ളിപ്പ് വര്‍ണ്ണപൊലിമ കൊണ്ടും, താളമേളങ്ങളുടെ ഗരിമ കൊണ്ടും കേരളമാകെ അറിയപ്പെടുന്നു. കലാരൂപങ്ങളും കഥകളിയും ഉത്സവത്തിനു മാറ്റു കൂട്ടും. പഞ്ചവാദ്യം, പാണ്ടി, പഞ്ചാരി എന്നീ മേളങ്ങളും പ്രസിദ്ധമാണ്.
വൈരങ്കോട് വേല
വൈരങ്കോട് വേല അഥവാ വൈരങ്കോട് തീയാട്ടുൽസവം, മലപ്പുറം ജില്ലയിലെ തിരുനാവായയ്ക്ക് സമീപമുള്ള വൈരങ്കോട് ഭഗവതി ക്ഷേത്രത്തിൽ ആഘോഷിക്കുന്ന കേരളത്തിലെ ഏറ്റവും പ്രശസ്തമായ വാർഷിക ഉത്സവങ്ങളിലൊന്നാണ്. വടക്കൻ കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ഭദ്രകാളി ക്ഷേത്രങ്ങളിലൊന്നാണ് വൈരങ്കോട് ഭഗവതി ക്ഷേത്രം. ഗ്രാമത്തിന്റെ പ്രൗഢിയും ചരിത്രവും വിളിച്ചോതുന്ന ഒരു ഉത്സവമാണ്
നെന്മാറ വല്ലങ്ങി വേല
നെല്ലിക്കുളങ്ങര ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ് പ്രസിദ്ധമാണ് നെന്മാറ - വല്ലങ്ങി വേല. നെന്മാറ, വല്ലങ്ങി ഗ്രാമപ്രദേശക്കാർ ചേർന്നു നടത്തുന്ന ഒരുത്സവമാണിത്. പാലക്കാട് ജില്ലയിലെ നെന്മാറയിലാണ് നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം.യിടിൽ ചടങ്ങോടെയാണ് നെന്മാറ വേലക്ക് തുടക്കം കുറിക്കുന്നത്. പിന്നീട് ഉള്ള ഇരുപത് ദിവസവും ദാരിക നിഗ്രഹം (കളം) പാട്ടുണ്ടാകും. വനത്തിൽ വെച്ച് ഭദ്രകാളി ദാരികനെ എതിരിട്ടതിന്റെയും ഒടുവിൽ നിഗ്രഹിച്ചതിന്റെയും, തുടർന്ന് നടന്ന ആഘോഷങ്ങളുടെയും ഓർമ്മയ്യായാണ് നെന്മാറ വേല നടത്തുന്നത്.