ബ്രഹ്മപുരാണം

പതിനെട്ടു മഹാപുരാണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ബ്രഹ്മപുരാണം.ഇരുപത്തിനാലായിരം(24,000) ശ്ലോകങ്ങളുള്ള ബ്രഹ്മപുരാണത്തെ പൂർവ്വഭാഗമെന്നും ഉത്തര ഭാഗമെന്നും തിരിച്ചിരിക്കുന്നു. പ്രപഞ്ചസൃഷ്ടിയെയും, രാമൻ, കൃഷ്ണൻ തുടങ്ങിയുള്ള ദേവന്മാരുടേയും അസുരന്മാരുടേയും ജീവിതത്തേയും പ്രവൃത്തികളേയും അതുപോലെ സൂര്യചന്ദ്രവംശങ്ങൾ, സ്വർഗം, നരകം, പാതാളം തുടങ്ങിയവയേയും മറ്റും പൂർവഭാഗത്തിൽ പ്രതിപാദിക്കുന്നു. ഉത്തരഭാഗത്തിന്റെ പ്രതിപാദ്യം ഉൽക്കല (ഒറീസ) ദേശത്തെ പുണ്യതീർത്ഥങ്ങളുടെ മാഹാത്മ്യങ്ങളെക്കുറിച്ചും പുണ്യകേന്ദ്രങ്ങളിലൊന്നായ പുരുഷോത്തമ തീർത്ഥത്തെ കുറിച്ചുമാണ്. ജഗന്നാഥക്ഷേത്രം, അതിനടുത്തുള്ള കൊണാർക്ക് സൂര്യക്ഷേത്രം മുതലായ പല ക്ഷേത്രങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങൾ ഈ ഭാഗത്തു കാണാം. കൊണാർക്കുക്ഷേത്രം എ. ഡി. പതിമൂന്നാം നൂറ്റാണ്ടിലാണു പണി കഴിപ്പിച്ചത്. അതുകൊണ്ട് ഗ്രന്ഥത്തിലെ ക്ഷേത്രമാഹാത്മ്യം വർണിക്കുന്ന ഭാഗം പിന്നീട് എഴുതിച്ചേർത്തതാവാം എന്നും ഒരു വാദമുണ്ട്. ഇതിൽ സൃഷ്ടിയെക്കുറിച്ചും സൂര്യചന്ദ്രവംശങ്ങളെപ്പറ്റി വിവരണമുണ്ട്. ചന്ദ്രവംശത്തിൽ കൃഷ്ണന്റെ സ്വർഗ്ഗാരോഹണം വരെ പറയുന്നുണ്ട്. പ്രപഞ്ചവർണന, യാഗത്തിനുവേണ്ട് ഒരുക്കങ്ങളും നിബന്ധനകളും വർണിക്കുന്നുണ്ട്.സർവ്വവ്യാപിയും സർവ്വശക്തനുമായ ഈശ്വരന്റെ പരമാധികാരവും വേദങ്ങളുടെ പ്രാമാണ്യവും, ചാതുർവർണ്യത്തിൽ ഓരോരുത്തരുറ്റടേയും ചുമതലകൾ, പല പുണ്യസ്ഥലങ്ങളുടേയും പവിത്രത എന്നിവയും വിവരിക്കുന്നു ബ്രഹ്മാവ് ദക്ഷന് ഉപദേശിച്ചുകൊടുത്ത പുരാണമാണിതെന്നു വിശ്വസിക്കപ്പെടുന്നു. ഇതിനെ ആദിപുരാണം എന്നും വിളിച്ചുവരുന്നുണ്ട്.ബ്രഹ്മപുരാണത്തിൽ വിശദീകരിച്ചിരിക്കുന്ന സുദീർഘമായ ശ്രീകൃഷ്ണചരിതം വിഷ്ണുപുരാണത്തിൽ നിന്നും അധികം വ്യത്യസ്തമല്ല. യുഗധർമ്മം, വർണാശ്രമധർമ്മം, ഗംഗോല്പത്തി ഇങ്ങനെ പലതും ബ്രഹ്മപുരാണത്തിൽ വിവരിക്കുന്നുണ്ട്. സംഖ്യായോഗത്തെപ്പറ്റിയും ഇതിൽ വിവരിച്ചിരിക്കുന്നു.

പദ്മപുരാണം

മഹാപുരാണങ്ങൾ 18 ഉള്ളതിൽ വലിപ്പത്തിലും , എണ്ണത്തിലും രണ്ടാമത്തേതാണ് പദ്മപുരാണം .ഇതിൽ വിരാട്പുരുഷനായ മഹാവിഷ്ണുവിന്റെ ശിരസ്സ്, ബ്രാഹ്മം , ഹൃദയം, പത്മം എന്നിവയാണ് കീർത്തിക്കപ്പെടുന്നത് . വിഷ്ണു ബ്രഹ്മത്തെ ധ്യാനിക്കുമ്പോൾ അദ്ദേഹത്തിൻറെ നാഭിയിൽ നിന്നും ഒരു പത്മം ഉണ്ടായി . ആ പത്മം ഭൂമിയാണ് .

മഹാപുരാണങ്ങൾ 18 ഉള്ളതിൽ വലിപ്പത്തിലും , എണ്ണത്തിലും രണ്ടാമത്തേതാണ് പദ്മപുരാണം.ഇതിൽ വിരാട്പുരുഷനായ മഹാവിഷ്ണുവിന്റെ ശിരസ്സ്, ബ്രാഹ്മം , ഹൃദയം, പത്മം എന്നിവയാണ് കീർത്തിക്കപ്പെടുന്നത് . വിഷ്ണു ബ്രഹ്മത്തെ ധ്യാനിക്കുമ്പോൾ അദ്ദേഹത്തിൻറെ നാഭിയിൽ നിന്നും ഒരു പത്മം ഉണ്ടായി . ആ പത്മം ഭൂമിയാണ് .

വലിപ്പത്തിൽ രണ്ടാം സ്ഥാനമുള്ള ഈ പുരാണത്തിനു 55000 ശ്ളോകങ്ങളുണ്ട് . (ഒന്നാം സ്ഥാനം സ്കന്ദത്തിനാണ് . അതിനു ഏതാണ്ട് 84000 ശ്ളോകസംഖ്യ വരും ).

ഈ പുരാണം 7 ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു .

1 ) സൃഷ്ടിഖണ്ഡം - അദ്ധ്യായങ്ങൾ 198 , ശ്ളോകങ്ങൾ 11603 .

2 ) ഭൂമിഖണ്ഡം - അദ്ധ്യായങ്ങൾ 125 , ശ്ളോകങ്ങൾ 6609 .

3 ) സ്വർഗ്ഗഖണ്ഡം - അദ്ധ്യായങ്ങൾ 56 , ശ്ളോകങ്ങൾ 3107 .

4 ) ബ്രഹ്മഖണ്ഡം - അദ്ധ്യായങ്ങൾ 25 , ശ്ളോകങ്ങൾ 1068 .

5 ) പാതാളഖണ്ഡം - അദ്ധ്യായങ്ങൾ 205 , ശ്ളോകങ്ങൾ 9504 .

6 ) ഉത്തരഖണ്ഡം - അദ്ധ്യായങ്ങൾ 305 , ശ്ളോകങ്ങൾ 15067 .

7 ) ക്രിയാഖണ്ഡം - അദ്ധ്യായങ്ങൾ 42 , ശ്ളോകങ്ങൾ 3179 .

പത്മപുരാണത്തിന്റെ ഉള്ളടക്കം മറ്റു പുരാണങ്ങളിലെ വർണ്ണനകളിൽ നിന്നും വ്യത്യസ്തമായിട്ടാണ് കാണുന്നത് . പലപ്പോഴായി കൂട്ടിച്ചേർക്കലുകൾ നടന്നിട്ടുള്ളതാകാം കാരണം . എട്ടാം നൂറ്റാണ്ടോ , പത്താം നൂറ്റാണ്ടോ ആകാം ഇതിന്റെ കാലഘട്ടം ( അവസാനമായി പൂർത്തിയായത് ). വിഷ്ണുപുരാണം പോലെ പ്രാചീനമല്ല ഇതിന്റെ രചന.

വാസ്തവത്തിൽ ഇത് ഭക്തിക്ക് പ്രാധാന്യം നൽകുന്ന ഒരു വൈഷ്ണവ പുരാണമാണ് . ഭക്തിപ്രസ്ഥാനത്തിന്റെ കാലത്തു ഭാഗവതം പോലെ ഉദയം കൊണ്ടതാണ് ഈ പുരാണവും എന്ന് കരുതപ്പെടുന്നു 

വിഷ്ണുപുരാണം

പതിനെട്ടു മഹാപുരാണങ്ങളിൽ വച്ച് മൂന്നാമത്തെ പുരാണമാണ് വിഷ്ണുപുരാണം . ആകൃതികൊണ്ടു ചെറുതാണെങ്കിലും ശാസ്ത്രീയത കൊണ്ടും പ്രാചീനത കൊണ്ടും ഭക്തി , ജ്ഞാനം , ചരിത്രം എന്നിവയുടെ വിപുലത കൊണ്ടും പുരാണങ്ങളിൽ മുഖ്യമായി ശോഭിക്കുന്നു . ലോകനാഥനായ ഭഗവാൻ മഹാവിഷ്‌ണുവിന്റെ മാഹാത്മ്യമാണ് ഇതിൽ വർണ്ണിക്കപ്പെടുന്നത് . ഭഗവാൻ വിഷ്ണുവിൽ ഭക്തിഭാവം വളർത്തുവാനും , അദ്ദേഹത്തിന്റെ സത്യസ്വരൂപത്തെക്കുറിച്ചു മർത്യരെ ബോധ്യപ്പെടുത്താനുമാണ് ഈ പുരാണം ശ്രമിക്കുന്നത്. ഭാഗവതം പോലെ ഭക്തിസാന്ദ്രവും , സ്കന്ദപുരാണം പോലെ ശാസ്ത്രീയവുമാണ് വിഷ്ണുപുരാണം . ആചാര്യന്മാർ പുരാണത്തിനു വിധിച്ചിട്ടുള്ള പഞ്ചമഹാലക്ഷണങ്ങൾ തികഞ്ഞ പുരാണമാണിത് .

ആറ് ഭാഗങ്ങളാണ് ഈ പുരാണത്തിനുള്ളത്. ഓരോ ഭാഗത്തെയും ഓരോ അംശങ്ങൾ എന്നു പറയുന്നു . ഇത്തരത്തിൽ പ്രഥമ അംശം (ഒന്നാം അംശം) , ദ്വിതീയ അംശം (രണ്ടാം അംശം ), തൃതീയ അംശം (മൂന്നാം അംശം) , ചതുർത്ഥ അംശം (നാലാം അംശം), പഞ്ചമാംശം (അഞ്ചാം അംശം), ഷഷ്ഠ അംശം (ആറാം അംശം) ഇങ്ങനെ ആറ് അംശങ്ങളുണ്ട് .

ഒന്നാം അംശം

ഇതിൽ 22 അദ്ധ്യായങ്ങളുണ്ട് . മൈത്രേയ പരാശര സംവാദം മുതൽ വിഷ്ണുവിഭൂതി വരെ പറഞ്ഞിരിക്കുന്നു. ശ്ലോകങ്ങൾ 1411

രണ്ടാം അംശം

ഇതിൽ 16 അദ്ധ്യായങ്ങൾ പ്രസക്തങ്ങളാണ് . ശ്ലോകങ്ങൾ 787

മൂന്നാം അംശം

ഇതിൽ അദ്ധ്യായങ്ങളുടെ എണ്ണം (18 )പതിനെട്ടാണ് . ബൗദ്ധന്മാരെ നഗ്നർ എന്ന് വിവക്ഷിച്ചിരിക്കുന്നതും , ആദിമ ബൗദ്ധനായ മായബോധം വിഷ്ണുവിൽ നിന്നും അവതരിക്കുന്നതും ഇതിൽ പറഞ്ഞിരിക്കുന്നു .ശ്ലോകങ്ങൾ 837

നാലാം അംശം

സൂര്യചന്ദ്ര വംശങ്ങളുടെ വിശദമായ കഥ പറയുന്ന ഈ ഭാഗം 24 അദ്ധ്യായങ്ങളുള്ളതാണ് .ശ്ലോകങ്ങൾ 1353

അഞ്ചാം അംശം

ഇതിൽ ഭഗവാൻ കൃഷ്ണന്റെ ജീവിതകഥ പൂർണ്ണമായും ആഖ്യാനം ചെയ്തിരിക്കുന്നത് കാണാം . ശ്രീകൃഷ്ണന്റെ ജനനം മുതൽ അദ്ദേഹത്തിൻറെ വൈകുണ്ഠയാത്ര വരെയുള്ള ഭാഗങ്ങൾ വിവരിച്ചിരിക്കുന്ന ഈ ഭാഗം മഹാഭാരതത്തിന്റെ അനുബന്ധം കൂടിയാണ് .ഏറ്റവും വലിയ ഈ അംശത്തിൽ 38 അദ്ധ്യായങ്ങളുണ്ട് .ശ്ലോകങ്ങൾ 1517

ആറാം അംശം

8 അദ്ധ്യായങ്ങളുള്ള ഈ അംശം കലികാല വർണ്ണനയും പ്രളയ വർണ്ണനയും ചേർന്നതാണ് .ശ്ലോകങ്ങൾ 498

ആകെ 126 അധ്യായങ്ങളും 6403 ശ്ലോകങ്ങളുമാണ് ഇന്ന് ലഭ്യമായ വിഷ്ണുപുരാണത്തിലുള്ളത്.

ശിവപുരാണം

പതിനെട്ട് പുരാണങ്ങളിൽ ഒന്നാണ് ശിവപുരാണം. ഇതിൽ പന്ത്രണ്ട് സംഹിതകളിലായി ഒരു ലക്ഷം ശ്ലോകങ്ങളുണ്ട്. ഇതിനെ വേദവ്യാസൻ 2,40,000 ശ്ലോകങ്ങളായി വർദ്ധിപ്പിക്കുകയും ശിഷ്യനായ ലോമഹർഷനെ പഠിപ്പിക്കുകയും ചെയ്തതായി വിശ്വസിക്കുന്നു. ഓരോന്നിലുമുള്ള ശ്ലോകങ്ങൾ

വിന്ധ്യേശ്വര സംഹിത - 10,000
രുദ്ര സംഹിത - 8,000
വൈനായക സംഹിത - 8,000
ഉമാസംഹിത - 8,000
മാത്രി സംഹിത - 8,000
രുദ്രൈകാദശ സംഹിത - 13,000
കൈലാസ സംഹിത - 6,000

ഭാഗവതം

ഭഗവാൻ വേദവ്യാസൻ ആണ് ഭാഗവതം എഴുതിയതെന്നാണ് ഭാഗവതത്തിൽ തന്നെ പറഞ്ഞിരിയ്ക്കുന്നത്.പതിനെണ്ണായിരം ശ്ലോകങ്ങളടങ്ങിയ ഭാഗവതത്തിന് പന്ത്രണ്ട് അധ്യായങ്ങളുണ്ട്.ഓരോ അധ്യായത്തേയും ഓരോ സ്കന്ദം എന്നു പറയപ്പെടുന്നു.അതിൽ ദശമസ്കന്ദത്തിലാണ് ശ്രീകൃഷ്ണാ‍വതാരത്തെപ്പറ്റി പറഞ്ഞിരിയ്ക്കുന്നത്. വേദങ്ങൾ വിന്യസിച്ചു കഴിഞ്ഞ ശേഷം ധർമ്മ വിചിന്തനം ചെയ്യുന്ന മഹാഭാരതവും എഴുതിയ വേദവ്യാസന് എന്തോ ഒരു തൃപ്തിയില്ലായ്മ അനുഭവപ്പെട്ടു.ഈ അനുഭവം നാരദ മഹർഷിയുമായി പങ്കുവച്ചപ്പോൾ അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ഭഗവത് സ്വരൂപം മുഴുവൻ വ്യക്തമാക്കുന്ന ഒരു കൃതി സമാധിയിലിരുന്ന് എഴുതാൻ തുടങ്ങുകയും ചെയ്തു.ഈ കൃതിയാണ് ഭാഗവതം.വേദവ്യാസൻ ഭാഗവതം,മകനായ ശുകബ്രഹ്മമഹർഷിയ്ക്ക് പറഞ്ഞു കൊടുക്കുകയും ശുകബ്രഹ്മൻ പരീക്ഷിത്ത് മഹാരാജാവിന് അതു പറ ഞ്ഞു കൊടുക്കുകയും ചെയ്തു. മുനിശാപമേറ്റ പരീക്ഷിത്ത് പൂർണ്ണ വിരക്തി വന്നവനായി ജലപാനം പോലുമില്ലാതെ ഗംഗാനദിക്കരയിൽ പ്രായോപവേശം ചെയ്യാനായി ഇരിയ്ക്കുകയായിരുന്നു.അപ്പോഴാണ് ശുകബ്രഹ്മ മഹർഷി അവിടെയെത്തിയത്.ശുകബ്രഹ്മ മഹർഷി ഇത് മഹാരാജാവിന് പറഞ്ഞുകൊടുക്കുമ്പോൾ അവിടെയിരുന്ന് ഒരു സൂതനും ഈ കഥ കേൾക്കുകയുണ്ടായി.

കാലം കുറെക്കടന്നു പോയപ്പോൾ ശൌനകാദി മുനിമാർ നൈമിശാരണ്യത്തിൽ ഭൗതിക സുഖത്തിന്റെ പരമകാഷ്ടയായ സ്വർഗ്ഗ ലോകം കാംക്ഷിച്ചു കൊണ്ട് ഒരു യജ്ഞമാരംഭിച്ചു.യദൃശ്ചയാ സൂതൻ ഈ യജ്ഞശാലയിലെത്തി.ശുകമഹർഷിയിൽ നിന്ന് നേരിട്ട് തത്ത്വഗ്രണം സാധ്യമായ സുതനോട് ശൌനകാദി മുനിമാർ അപേക്ഷിച്ചതിന്റെ ഫലമായി സൂതൻ പറയുന്നതായാണ് ഭാഗവത കഥ എഴുതപ്പെട്ടിരിയ്ക്കുന്നത്.

ഇന്ന് ലഭ്യമായ ഭാഗവത മഹാപുരാണത്തിൽ 12 സ്കന്ധങ്ങളിലായി 335 അദ്ധ്യായങ്ങളും 14,101 ശ്ലോകങ്ങളുമാണുള്ളത്.

ശതരുദ്ര സംഹിത - 3,000
സഹസ്രകോടിരുദ്രസംഹിത - 11,000
കോടിരുദ്ര സംഹിത - 9,000
വയാവിയ സംഹിത - 4,000
ധർമ്മ സംഹിത - 12,000

നാരദീയപുരാണം

18 പുരാണങ്ങളിൽ ആറാമത്തെ പുരാണമാണ് ശ്രീമദ് നാരദീയപുരാണം .ബ്രഹ്‌മാവിന്റെ മാനസപുത്രന്മാരായ സനകൻ , സനന്ദനൻ , സനല്കുമാരൻ , സനാതനൻ എന്നിവർ നാരദമുനിയോട് പരമാത്മതത്വങ്ങൾ വെളിപ്പെടുത്തുന്നുണ്ട് . ഈ വിവരങ്ങൾ സൂതപൗരാണികൻ നൈമിശാരണ്യത്തിലെ മുനിമാർക്കു വിവരിച്ചു കൊടുക്കുന്നതായിട്ടാണ് ഇതിന്റെ ആഖ്യാനം

ശ്ളോകസംഖ്യയും കാലഘട്ടവും
മൊത്തത്തിൽ 25000-ഓളം ശ്ളോകങ്ങൾ നാരദീയപുരാണത്തിനു ഉണ്ടെന്നാണ് മത്സ്യപുരാണത്തിലും മറ്റുമുള്ള സൂചന . എങ്കിലും 18500 ശ്ളോകങ്ങൾ മാത്രമേ കണ്ടു കിട്ടിയിട്ടുള്ളൂ . രാധാമാധവമാഹാത്മ്യങ്ങളെക്കുറിച്ചു പറയുന്നതിനാൽ ഈ പുരാണത്തിന്റെ കാലഘട്ടം ഗീതാഗോവിന്ദത്തിന്റെ കാലഘട്ടമായ ഏതാണ്ട് 12 -ആം നൂറ്റാണ്ടു ആകാനാണ് സാധ്യത

പുരാണ ഘടന
ഈ പുരാണത്തിനു പൂർവ്വാർദ്ധം , ഉത്തരാർദ്ധം എന്നിങ്ങനെ രണ്ടു ഭാഗങ്ങളുണ്ട് .

പൂർവ്വാർദ്ധത്തിനു നാല് ഭാഗങ്ങളുണ്ട് .

ഒന്നാം പാദം - അദ്ധ്യായങ്ങൾ 1 മുതൽ 41 വരെ .
രണ്ടാം പാദം - അദ്ധ്യായങ്ങൾ 42 മുതൽ 62 വരെ .
മൂന്നാം പാദം - അദ്ധ്യായങ്ങൾ 63 മുതൽ 91 വരെ .
നാലാം പാദം - അദ്ധ്യായങ്ങൾ 92 മുതൽ 125 വരെ .
ഉത്തരഭാഗം 81 അദ്ധ്യായങ്ങൾ അടങ്ങിയതാണ് .

ഉത്തരഭാഗത്തിൽ നാരദനോ ബ്രഹ്മപുത്രന്മാരോ ഇല്ല . വസിഷ്ഠനും മാന്ധാതാവും തമ്മിലുള്ള സംഭാഷണമാണ് ഇതിലെ പ്രമേയം . ഉത്തരഭാഗത്തിനു പൂർവ്വഭാഗവുമായി വാസ്തവത്തിൽ ബന്ധമില്ല . അതുകൊണ്ടു നാരദീയപുരാണം പൂർവ്വഭാഗം കൊണ്ട് പൂർണ്ണമാകുന്നതായി പണ്ഡിതർ കരുതുന്നു

മാർക്കണ്ഡേയപുരാണം

18 മഹാപുരാണങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ പുരാണം മാർക്കണ്ഡേയം ഏഴാമത്തേതാണ് . ശിവഭഗവാനാൽ മൃത്യുവിൽ നിന്നും രക്ഷിക്കപ്പെട്ട മാർക്കണ്ഡേയൻ ചിരഞ്ജീവിയായിത്തീർന്നു . ശിവാനുഗ്രഹത്താൽ മരണത്തിനു ഇപ്പോഴും മാർക്കണ്ഡേയനെ സമീപിക്കാനാകുന്നില്ല . അദ്ദേഹം പ്രളയകാലത്തും ജീവിച്ചിരുന്നു . അദ്ദേഹം നൽകിയ വിവരങ്ങൾ അനുസരിച്ചാണ് പ്രളയത്തിന് ശേഷം എന്ത് സംഭവിക്കുന്നുവെന്നത് പുരാണങ്ങളിലൂടെ മർത്യർക്കു അറിയാനാകുന്നത്
അഞ്ചു ഭാഗങ്ങളുണ്ടെന്നു പണ്ഡിതർ വാദിക്കുന്ന ഈ പുരാണം 9000 ശ്ളോകങ്ങൾ ഉള്ളതാണെന്നു മത്സ്യപുരാണം പറയുന്നുണ്ടെങ്കിലും 7000 ശ്ളോകങ്ങൾ മാത്രമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത് . ഇതിലെ അഞ്ചു ഭാഗങ്ങളെപ്പറ്റി ഇപ്പോഴും തർക്കം നിലനിൽക്കുന്നു .

ഇപ്പോൾ ലഭ്യമായ മൂലത്തിൽ മൊത്തം 137 അദ്ധ്യായങ്ങളും 6263 ശ്ലോകങ്ങളുമാണുള്ളത്.

  • അദ്ധ്യായം 1 മുതൽ 9 വരെ മാർക്കണ്ഡേയനും ജൈമിനീ മഹർഷിയുമായുള്ള സംവാദവും , ദിവ്യന്മാരായ നാല് പക്ഷികളുമായി ജൈമിനി നടത്തുന്ന സംവാദവുമാണ് .മഹാഭാരതകഥയിലെ ചില രഹസ്യവശങ്ങൾ ഇതിൽ ചർച്ച ചെയ്യുന്നുണ്ട് 
  • അദ്ധ്യായം 10 മുതൽ 41 വരെ രണ്ടാം ഭാഗമാണ് . ഇതിൽ ജൈമിനിയുടെ ചില വിചിത്ര ചോദ്യങ്ങൾക്കു മേൽപ്പറഞ്ഞ പക്ഷികൾ നൽകുന്ന സമാധാനങ്ങളാണ് 
  • അദ്ധ്യായം 42 മുതൽ 79 വരെ മൂന്നാം ഭാഗമാണ് . ഇതിൽ മാർക്കണ്ഡേയ മുനിയും കൗഷ്ടുകി എന്ന ശിഷ്യനുമായുള്ള സംവാദത്തിനാണ് പ്രാധാന്യം 
  • അദ്ധ്യായം 80 മുതൽ 89 വരെ നാലാം ഭാഗമാണ് . ദേവീ മാഹാത്മ്യമാണിതിൽ പ്രധാനം 
  • അദ്ധ്യായം 90 മുതൽ 134 വരെ അഞ്ചാം ഭാഗമാണ് . ഇത് വാസ്തവത്തിൽ മൂന്നാം ഭാഗത്തിന്റെ തുടർച്ചയാണ് .

അതിപ്രാചീനമായ ഈ പുരാണത്തിൽ രാജധർമ്മം , വർണ്ണാശ്രമ ധർമ്മം , മന്വന്തരങ്ങൾ , ഭുവനകോശം ആത്മജ്ഞാനം , യോഗവിദ്യ , പ്രണവ മാഹാത്മ്യം എന്നിവ ചർച്ച ചെയ്യപ്പെടുന്നു . ഇന്ദ്രൻ , അഗ്നി , ബ്രഹ്‌മാവ്‌ , സൂര്യൻ തുടങ്ങിയ ദേവന്മാർക്ക് അമിതമായ പ്രാധാന്യം നല്കിയിരിക്കുന്നു . ശിവനും വിഷ്ണുവിനും പ്രാധാന്യം മേല്പറഞ്ഞവരേക്കാൾ കുറവാണ് . അതിനാൽ ഇതിന്റെ ആഖ്യാനം വേദകാലത്തു നടന്നതായാണ് അനുമാനിക്കപ്പെടുന്നത്

അഗ്നിപുരാണം

പതിനെട്ടു പുരാണങ്ങളിൽ എട്ടാമത്തേത് ആണ് അഗ്നിപുരാണം അഥവാ ആഗ്നേയപുരാണം പ്രതിപാദ്യവിഷയങ്ങളുടെ വൈവിധ്യംകൊണ്ടും ചരിത്രപരമായ പ്രാധാന്യംകൊണ്ടും മഹാപുരാണങ്ങളിൽ പ്രമുഖമായ സ്ഥാനം വഹിക്കുന്നു. അഗ്നിയാൽ പ്രോക്തമായ പുരാണമാണ് അഗ്നിപുരാണം. അഗ്നിഭഗവാൻ ആദ്യമായി വസിഷ്ഠന് ഉപദേശിച്ചതാണ് ഈ പുരാണം. പിന്നീടതു വസിഷ്ഠൻ വേദവ്യാസനും, വേദവ്യാസൻ സൂതനും, സൂതൻ നൈമിശാരണ്യത്തിൽവച്ചു ശൌനകാദിമഹർഷിമാർക്കും ഉപദേശിച്ചുകൊടുത്തു എന്നാണ് ഐതിഹ്യം. അഗ്നിയാണ് പ്രധാനാഖ്യാതാവെങ്കിലും ഓരോ വിഷയവും അതതിൽ വിദഗ്ദ്ധരായവരെക്കൊണ്ട് അഗ്നി പറയിക്കുകയാണ് ചെയ്തിട്ടുള്ളത്.

383 അധ്യായങ്ങളും 16,000 ശ്ളോകങ്ങളുമടങ്ങിയ ഈ പുരാണത്തിൽ മതം, ദർശനം, രാഷ്ട്രമീമാംസ, കല, വിവിധശാസ്ത്രങ്ങൾ, അനുഷ്ഠാനങ്ങൾ, മന്ത്രങ്ങൾ എന്നു തുടങ്ങി അക്കാലത്തു ശ്രദ്ധേയമായിരുന്ന സകല വിഷയങ്ങളും സംഗ്രഹരൂപത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ഇതൊരു മഹാപുരാണമാണ് ഉപപുരാണമല്ല. വൈഷ്ണവം, ശൈവം മുതലായ ശാഖാശ്രിതങ്ങളായ ദർശനങ്ങൾക്കും ആരാധനകൾക്കും പ്രാമുഖ്യം നൽകിയിട്ടുണ്ടെന്നുള്ളതാണ് മഹാപുരാണങ്ങൾക്ക് ഉപപുരാണങ്ങളെ അപേക്ഷിച്ചുള്ള ഒരു സവിശേഷത. ഇന്ന് ഉപലബ്ധമായ അഗ്നിപുരാണം ആദ്യം രചിതമായ രൂപത്തിലല്ലെന്നും, അതു സമാപ്തീകൃതമായശേഷം പല ശാസ്ത്രങ്ങളും ദർശനങ്ങളും മറ്റും കൂട്ടിച്ചേർത്തു പല ശതാബ്ദങ്ങൾക്കിടയിൽ വികസിപ്പിച്ചുകൊണ്ടുവന്നതാണെന്നും പറയപ്പെടുന്നു.

 

ഭവിഷ്യപുരാണം

പതിനെട്ട് പുരാണങ്ങളിൽ മുഖ്യസ്ഥാനമർഹിക്കുന്ന ഒന്നാണ് ഭവിഷ്യപുരാണം(സംസ്കൃതം: भविष्य पुराण ; ഇംഗ്ലീഷ്: Bhaviṣyat Purāṇa)ഭാവിയെപ്പറ്റിയുള്ള വസ്തുതകൾ വ്യക്തമാക്കുന്നതിനാലാണ് പുരാണത്തിന് ഭവിഷ്യം എന്ന പേര് ലഭിച്ചത്. ശങ്കരസംഹിതയിലെ വർഗ്ഗീഗരണമനുസരിച്ച് ഭവിഷ്യപുരാണം പത്ത് ശൈവപുരാണങ്ങളുടെ കൂട്ടത്തിൽ വരുന്നു.

ബ്രഹ്മവൈവർത്ത പുരാണം

പതിനെട്ടു മഹാപുരാണങ്ങളുള്ളതിൽ പത്താമത്തെ പുരാണമാണ് ബ്രഹ്മവൈവർത്ത മഹാപുരാണം . ഇന്ന് ലഭ്യമായ ബ്രഹ്മവൈവർത്ത പുരാണം, ഭഗവാൻ കൃഷ്ണന്റെ അതിശയകരമായ മഹിമാതിരേകങ്ങളെ വർണ്ണിക്കുന്നവയാണ് . ബ്രഹ്‌മാവിന്റെ പരിണാമത്തെ സൂചിപ്പിക്കുന്നതായ കാര്യങ്ങൾ ഇതിലുണ്ടെന്നു പറയപ്പെടുന്നെങ്കിലും വാസ്തവത്തിൽ ഭഗവാൻ കൃഷ്ണന്റെ വ്യത്യസ്തമായൊരു ഉജ്ജ്വലഭാവമാണ് ഇതിൽ വർണ്ണിക്കപ്പെടുന്നതും ചർച്ച ചെയ്യപ്പെടുന്നതും . ബ്രഹ്മത്തിന്റെ വിവർത്തഭാവങ്ങളിൽ നിന്നുമായി ലോകവും ചരാചരങ്ങളുമുണ്ടായി എന്നാണു ഇതിൽ പറയപ്പെടുന്നത് . ബ്രഹ്‌മാവിന്റെ സൂക്ഷ്മമായ പരിണാമങ്ങളെക്കുറിച്ചു വർണ്ണിച്ചിട്ടുണ്ടെന്നു ഇതിലും മറ്റു പുരാണങ്ങളിലും സൂചനയുണ്ട്

ഈ പുരാണത്തിനു നാല് ഭാഗങ്ങളുണ്ട് .

1. ബ്രഹ്മ ഖണ്ഡം - 30 അദ്ധ്യായങ്ങൾ .

2. പ്രകൃതി ഖണ്ഡം - 67 അദ്ധ്യായങ്ങൾ .

3. ഗണപതീ ഖണ്ഡം - 46 അദ്ധ്യായങ്ങൾ .

4. ശ്രീകൃഷ്ണജന്മ ഖണ്ഡം -133 അദ്ധ്യായങ്ങൾ .

ഇത്തരത്തിൽ ആകെ 276 അദ്ധ്യായങ്ങളും , 20500 ശ്ളോകങ്ങളുമുള്ളതാണ് ഈ പുരാണം .

മൽസ്യ പുരാണത്തിൽ പറയപ്പെടുന്ന ബ്രഹ്മവൈവർത്ത പുരാണം ഇപ്പോൾ കിട്ടുന്ന ബ്രഹ്മവൈവർത്ത പുരാണത്തിൽ നിന്നും വളരെ വ്യത്യാസപ്പെട്ടതാണ് .

ബ്രഹ്മഖണ്ഡത്തിലെ പരബ്രഹ്മ നിരൂപണത്തിൽ ബ്രഹ്മത്തിന്റെ സഗുണവും നിർഗ്ഗുണവുമായ ഭാവവും , ബ്രഹ്മം ക്ഷോഭിച്ചു സൃഷ്ടി തുടങ്ങിയതിനെക്കുറിച്ചും പറഞ്ഞിട്ടുണ്ടെന്ന് പറയുന്നെങ്കിലും , ഇപ്പോൾ ലഭ്യമായ ബ്രഹ്മവൈവർത്ത പുരാണത്തിൽ അതൊന്നും കാണുന്നില്ല . പകരം കൃഷ്ണന്റെ ഗോലോകത്തെയും ജാതി ക്രമങ്ങളെക്കുറിച്ചും ഇതിൽ പറഞ്ഞിരിക്കുന്നു . രാധാമാധവന്മാരുടെ ക്രീഡയും മറ്റുമൊക്കെ ഇതിൽ വിശദീകരിച്ചിരിക്കുന്നു .

ശ്രീകൃഷ്ണജന്മഖണ്ഡം വാസ്തവത്തിൽ ഈ പുരാണത്തിൽ ഇല്ലാത്തതാണ് . അതിലാകട്ടെ കൃഷ്ണന്റെ ജനനം മുതൽ ഗോലോകാരോഹണം വരെയുള്ളവ വിശദീകരിക്കുന്നത് കൂടാതെ , കൃഷ്ണന്റെ പല അമാനുഷിക ഭാവങ്ങളും അതിന്റെയൊക്കെ തത്ത്വങ്ങളും വിശദീകരിക്കുന്നു . മത്സ്യപുരാണത്തിലെയും മറ്റു ഗ്രന്ഥങ്ങളിലെയും വർണ്ണന പ്രകാരം ഈ പുരാണം ബ്രഹ്മഖണ്ഡം , പ്രകൃതീ ഖണ്ഡം , ഗണപതീഖണ്ഡം എന്നിങ്ങനെ മൂന്നു ഖണ്ഡങ്ങളും , 18000 ശ്ളോകങ്ങളുമുള്ളതാണ് . എന്നാൽ ഇപ്പോൾ ലഭ്യമായവയിൽ 20500 ശ്ളോകങ്ങളുണ്ട് . ഈ പുരാണത്തിൽ വർണ്ണിക്കപ്പെട്ടിട്ടുണ്ടെന്നു ഇതര ഗ്രന്ഥങ്ങളിൽ പറയുന്ന ബ്രഹ്മത്തിന്റെ "സർവ്വേശ്വര" ഭാവവും , തന്നിൽ നിന്നും തന്നെപോലെ ബഹുവായി പലതായി മാറുവാനുള്ള ബ്രഹ്മത്തിന്റെ ഇച്ഛയും , അതിനെത്തുടർന്ന് ബ്രഹ്മത്തിൽ നിന്നും പ്രകൃതി വേർപിടുന്നതുമൊന്നും ഇപ്പോൾ ലഭ്യമായ ബ്രഹ്മവൈവർത്തത്തിൽ കാണാനാകുന്നില്ല . അപ്പോൾ; ഇക്കാലത്തു ലഭ്യമായ ബ്രഹ്മവൈവർത്തമെന്ന "കൃഷ്ണ"പുരാണത്തെ കൂടാതെ , ഇതിനു മുൻപൊരു "യഥാർത്ഥമായ" ബ്രഹ്മവൈവർത്ത പുരാണമുണ്ടായിരുന്നുവെന്നും , അതാണ് ശെരിക്കുള്ള ബ്രഹ്മവൈവർത്ത പുരാണമെന്നും ഒരു കൂട്ടർ വാദിക്കുന്നു . എന്നാൽ ചിലരുടെ അഭിപ്രായം പുരാണങ്ങളിൽ ഉൾപ്പെട്ട രണ്ടു ബ്രഹ്മവൈവർത്ത പുരാണങ്ങളുണ്ടായിരുന്നു എന്നാണു . ഇപ്പോൾ ലഭ്യമായത് ശെരിക്കുള്ളതല്ലെന്നും ചിലർ വാദിക്കുന്നുണ്ട് .മൂലപുരാണം നഷ്ടപ്പെട്ടു പോയതാകാനാണ് സാധ്യത .

മൂലപുരാണത്തിന്റെ അവസ്ഥ പൂർണ്ണമായും നമുക്കറിയാത്തതുകൊണ്ട് ദേശകാലങ്ങളെപ്പറ്റി ഉറപ്പിച്ചൊന്നും പറയുവാൻ സാധിക്കുകയില്ല .മൂലരൂപം അഞ്ചാം നൂറ്റാണ്ടിനു മുൻപ് രൂപപ്പെട്ടിരിക്കാൻ സാധ്യതയുണ്ട് . ഇപ്പോൾ കിട്ടുന്ന പുരാണത്തിലെ മുഖ്യദേവത കൃഷ്ണയും രാധയുമാണ് . ഗ്രാമദേവത എന്ന നിലയിൽ ഒരു സങ്കല്പം രാധയ്ക്കുണ്ട് . ഗൗഡീയ സംസ്കാരങ്ങളിലെ പല ഉപദേശങ്ങളും രീതികളും ഈ പുരാണത്തിലുണ്ട് .അതിലുള്ള ഒരു വിശ്വദേവതയാണ് രാധ . ഭക്തിയെ സൂചിപ്പിക്കുന്നു . ഗൗഡീയ വൈഷ്ണവ സമ്പ്രദായവും, ഗീതാഗോവിന്ദവും, രാധയും വളരെയേറെ സ്വാധീനം ചെലുത്തപ്പെട്ടിരിക്കുന്നതിനാൽ , ഈ പുരാണത്തിന്റെ ഇപ്പോഴുള്ള രൂപം 12 ആം നൂറ്റാണ്ടിനു ശേഷം വന്നതാകാനാണ് സാധ്യത . ഗീതാഗോവിന്ദവും ഇപ്പോൾ ലഭ്യമായ ബ്രഹ്മവൈവർത്ത പുരാണവും വളരെയേറെ സാദൃശ്യം പുലർത്തുന്നു . ഗീതാഗോവിന്ദവും ഇപ്പോഴത്തെ ബ്രഹ്മവൈവർത്ത പുരാണത്തിന്റെയും നാട് ബംഗാളാണ് . അതുകൊണ്ടു ഗീതാഗോവിന്ദത്തിന്റെ കാലഘട്ടമായ 12 ആം നൂറ്റാണ്ടു തന്നെയാണ് ഇപ്പോൾ ലഭ്യമായ ബ്രഹ്മവൈവർത്ത പുരാണത്തിന്റെയും കാലഘട്ടമെന്നു വാദിച്ചാൽ തെറ്റ് പറയാനാകില്ല

 

ലിംഗ പുരാണം

ലിംഗ പുരാണം (लिङ्ग पुराण, :സംസ്‌കൃതം) പതിനെട്ട് മഹാപുരണങ്ങളിൽ ഒന്നും ഹിന്ദുമതത്തി്ലെ ഒരു ശൈവിക വാചക ശീർഷകം കൂടി ആണ് ലിംഗം ഇതിൻ്റെ അർത്ഥം ശിവം എന്നാണ്.

ലിംഗപുരാണത്തിന്റെ രചയിതാവും തീയതിയും അജ്ഞാതമാണ്, കൂടാതെ കണക്കാക്കുന്നത് യഥാർത്ഥ പാഠം എ.ഡി 5 മുതൽ 10 വരെ നൂറ്റാണ്ടുകൾക്കിടയിൽ രചിച്ചതാണെന്നാണ്. പുസ്തകത്തിന് പൊരുത്തമില്ലാത്ത നിരവധി പതിപ്പുകളിൽ നിലവിലുണ്ട്, മാത്രമല്ല ഇത് കാലക്രമേണ പരിഷ്കരിക്കുകയും വിപുലീകരിക്കുകയും ചെയ്തു.നിലവിലുള്ള വാചകം രണ്ട് ഭാഗങ്ങളായി ക്രമീകരിച്ചിരിക്കുന്നു, ആകെ മൊത്തം 163 അധ്യായങ്ങൾ.

പ്രപഞ്ചം, പ്രപഞ്ചശാസ്ത്രം, പുരാണം, ഋതുക്കൾ, ഉത്സവങ്ങൾ, ഭൂമിശാസ്ത്രം, തീർത്ഥാടനത്തിനായുള്ള ഒരു യാത്രാ ( തീർത്ഥ യാത്ര), ലിംഗത്തിന്റെയും നന്ദിയുടെയും രൂപകൽപ്പനയ്ക്കും സമർപ്പണത്തിനുമുള്ള ഒരു മാതൃക, സ്തോത്രങ്ങൾ,യോഗയുടെ വിവരണം അതിന്റെ വിവിധ നേട്ടങ്ങൾ. എന്നിവയെല്ലാം ഇതിൽ കാണുവാൻ സാധിക്കുന്നു.
ലിംഗ പുരാണത്തിലെ ഏറ്റവും പഴയ കാമ്പിന്റെ പഴക്കം പണ്ഡിതന്മാർക്കിടയിൽ വ്യത്യാസപ്പെട്ടിരിക്കുന്നു, എ.ഡി അഞ്ചാം നൂറ്റാണ്ട് മുതൽ പത്താം നൂറ്റാണ്ട് വരെ ആവാം.

എല്ലാ പുരാണങ്ങളെയും പോലെ, ലിംഗ പുരാണത്തിനും സങ്കീർണ്ണമായ കാലഗണനയുണ്ട്. ഇവ എപ്പോൾ, എവിടെ, എന്തുകൊണ്ട്, ആരാണ് എഴുതിയതെന്ന് കണ്ടെത്താൻ പ്രയാസമാണ്.

ലിംഗ പുരാണം പല പതിപ്പുകളിലായി നിലനിൽക്കുന്നു, അതിൽ രണ്ട് ഭാഗങ്ങളാണുള്ളത് - 108 അധ്യായങ്ങളുള്ള പൂർവ്വ ഭാഗം (പഴയ ഭാഗം, ചിലപ്പോൾ പൂർവ്വധർ എന്നറിയപ്പെടുന്നു), 55 അധ്യായങ്ങളുള്ള ഉത്തര-ഭാഗ (പിന്നീടുള്ള ഭാഗം ചിലപ്പോൾ ഉത്തരാർധ എന്നറിയപ്പെടുന്നു. എന്നാൽ, ഉത്തര-ഭഗ വാചകം മാത്രം കാലക്രമേണ വികസിപ്പിച്ചു നിഗമനത്തിൽ, 46 അധ്യായങ്ങൾ ഉണ്ട് ആ വാക്യം 2.55.37 വാചകം പറഞ്ഞുണ്ടാക്കുന്ന കൈയെഴുത്തുപ്രതികൾ. ഉത്തരാ ഭാഗ മുഴുവനും പിന്നീടുള്ള ഉൾപ്പെടുത്തലോ പഴയ ഭാഗത്തോടുള്ള ബന്ധമോ ആയിരിക്കാമെന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.

വരാഹപുരാണം

18 പുരാണങ്ങളിൽ വച്ച് പന്ത്രണ്ടാമത്തെ പുരാണമായ വരാഹപുരാണം വിഷ്ണുവിന്റെ അവതാരമായ വരാഹമൂർത്തി ആഖ്യാതാവാകുന്ന തരത്തിലാണ് സൂതപൗരാണികൻ മുനിമാരോട് വിവരിക്കുന്നത് .

നാരദീയ പുരാണത്തിൽ ഈ പുരാണത്തെപ്പറ്റി വ്യക്തമായ ഒരു വിവരണമുണ്ട് . ഈ പുരാണത്തിനു പൂർവ്വം , ഉത്തരം എന്നിങ്ങനെ രണ്ടു ഭാഗങ്ങളുണ്ട് . ഈ പുരാണത്തിനു ഇപ്പോൾ ലഭ്യമായ മൂലത്തിൽ 218 അദ്ധ്യായങ്ങളും 10000 ശ്ളോകങ്ങളുമുണ്ട് .

ഈ പുരാണത്തിനു നാല് ഭാഗങ്ങളുണ്ട് .

ഒന്നാം ഭാഗം - അദ്ധ്യായങ്ങൾ 1 മുതൽ 112 വരെ .
രണ്ടാം ഭാഗം - അദ്ധ്യായങ്ങൾ 113 മുതൽ 192 വരെ .
മൂന്നാം ഭാഗം - അദ്ധ്യായങ്ങൾ 193 മുതൽ 213 വരെ .
നാലാം ഭാഗം - അദ്ധ്യായങ്ങൾ 214 മുതൽ 218 വരെ .

സൂത പൗരാണികനായ രോമഹർഷണൻ നൈമിശാരണ്യത്തിലെ മുനിമാർക്ക് ഉപദേശിക്കുന്ന രീതിയിലാണ് ഇതിന്റെ ആഖ്യാനം . തുടക്കം വൈഷ്ണവമാണെങ്കിലും അന്ത്യം ശൈവമായാണ് ഇതിന്റെ ആഖ്യാന പ്രത്യേകത . എട്ടാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയിലാണ് ഇതിന്റെ കാലഘട്ടം

സ്കന്ദപുരാണം

ഹൈന്ദവ മതത്തിലെ പതിനെട്ടു പുരാണങ്ങളിൽ ഏറ്റവും വലുതാണ് സ്കന്ദപുരാണം ശിവന്റേയും പാർവ്വതിയുടേയും പുത്രനായ കാർത്തികേയന്റെ ലീലകളാണ് പ്രധാനമായും ഈ പുരാണത്തിൽ പ്രതിപാദിക്കുന്നത്. ശിവനെപ്പറ്റിയും അദ്ദേഹത്തിന്റെ തീർത്ഥാടന കേന്ദ്രങ്ങളെപ്പറ്റിയുമുള്ള പുരാവൃത്തങ്ങളും ഇതിൽ പരാമർശിക്കുന്നുണ്ട്. വ്യാസമഹർഷിയാണ് ഈ പുരാണം കഥിച്ചത്. ഈ പുരാണത്തിൽ കർണ്ണാടകത്തിലെ വിജയനഗരത്തിനടുത്തുള്ള ഹേമകൂട പ്രദേശത്തെ ശൈവ പാരമ്പര്യത്തെപ്പറ്റിയും, കാശിഖണ്ഡത്തിൽ വാരണാസിയിലെ ശൈവ പാരമ്പര്യത്തെപ്പറ്റിയും ഉത്‌കലഖണ്ഡത്തിൽ ഒഡിഷയിലെ പുരുഷോത്തമക്ഷേത്രമാഹാത്മ്യത്തെപ്പറ്റിയും (Puruṣottamakṣetramāhātmya) വർണ്ണിക്കുന്നുണ്ട്. പത്മപുരാണം, സ്കന്ദ പുരാണത്തെ ഒരു തമസ് പുരാണമായി (അജ്ഞതയുടേയും അന്ധകാരത്തിന്റേയും പുരാണം) വർഗ്ഗീകരിച്ചിരിക്കുന്നു.
ഇതിൽ ഉമാമഹേശ്വര സംവാദം വിശദമായി ചേർത്തിരിക്കുന്നു.ഈ സംവാദമാണു് ഗുരുഗീത എന്ന പേരിൽ അറിയപ്പെടുന്നത്.

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിനടുത്തുള്ള ചെറിയനാട് ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലാണ് കേരളത്തിൽ ആദ്യമായി സ്കന്ദപുരാണമഹായജ്ഞം നടന്നത്.

വാമനപുരാണം

മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ അഞ്ചാമത്തേതാണ് വാമനമൂർത്തി . വിഷ്ണുവിന്റെ വാമനാവതാരത്തിന്റെ കഥയാണ് വാമനപുരാണത്തിലെ മുഖ്യ വിഷയം . 18 മഹാപുരാണങ്ങളിൽ പതിനാലാമത്തെ പുരാണമാണിത്

മത്സ്യ പുരാണം , സ്കന്ദ പുരാണം തുടങ്ങിയവയിലെ വിവരമനുസരിച്ച് വാമനപുരാണത്തിൽ 10000 ശ്ളോകങ്ങളുണ്ട് . എന്നാൽ ഇപ്പോൾ ലഭ്യമായ വാമനപുരാണത്തിൽ വെറും ആറായിരത്തിനു മേൽ(6000) ശ്ളോകങ്ങൾ മാത്രമാണുള്ളത് .നാരദീയ പുരാണമനുസരിച്ച് വാമനപുരാണത്തിനു രണ്ടു ഭാഗങ്ങളുണ്ട് . ആറായിരം ശ്ളോകങ്ങളടങ്ങിയ പൂർവ്വഭാഗവും , നാലായിരം ശ്ളോകങ്ങൾ ഉള്ള ഉത്തര ഭാഗവും . ഇപ്പോൾ ലഭ്യമായത് ചിലപ്പോൾ പൂർവ്വഭാഗമാകാം . ദേവി , ഭഗവതി , സൂര്യൻ , ഗണപതി എന്നിവരെ സ്തുതിക്കുന്നതാണ് ഉത്തരഭാഗം . ഈ ഭാഗത്തെ ബൃഹത് വാമനപുരാണം എന്നും പറയുന്നുണ്ട് .

വിഷ്ണുവിന്റെ അവതാരകഥയ്ക്കു പ്രാധാന്യം നൽകിയിരിക്കുന്ന വൈഷ്ണവ പുരാണമാണ് ഇതെങ്കിലും , എല്ലാ ദേവതമാരെയും സമഭാവനയോടെ ഇതിൽ വീക്ഷിക്കുന്നു . വിഷ്ണുവിനെപ്പോലെ തന്നെ ശിവനെയും ബ്രഹ്‌മാവിനെയും ഇതിൽ പ്രാധാന്യത്തോടെ വർണ്ണിക്കുന്നു .

ആകെ 97 അദ്ധ്യായങ്ങളിലായി 5790 ശ്ലോകങ്ങളാണ് ഇന്ന് ലഭ്യമായ വാമനപുരാണത്തിലുള്ളത്.

മഹാകവി വള്ളത്തോൾ വാമനപുരാണം മലയാളത്തിൽ തർജ്ജമ ചെയ്തിട്ടുണ്ട്.

കൂർമ്മപുരാണം

18 മഹാപുരാണങ്ങളിൽ വച്ച് പതിനഞ്ചാമത്തേതാണ് കൂർമ്മപുരാണം. വളരെയധികം ഭാഗങ്ങൾ നഷ്ടപ്പെട്ടു പോയതായ ഈ പുരാണത്തിന്റെ ഏതാണ്ട് നാലിലൊന്നു മാത്രമേ ഇപ്പോൾ ലഭ്യമായിട്ടുള്ളൂ .
ഈ പുരാണത്തിനു ബ്രാഹ്മീ , ഭാഗവതീ , സൗരീ , വൈഷ്ണവീ - എന്നിങ്ങനെ നാല് ഭാഗങ്ങൾ ഉണ്ടായിരുന്നു . ഈ നാല് ഭാഗങ്ങളിലായി ഏതാണ്ട് 17000 ശ്ളോകങ്ങൾ ഉണ്ടായിരുന്നെന്ന് മത്സ്യപുരാണം പറയുന്നുണ്ട് . എന്നാൽ ഇപ്പോൾ ബ്രാഹ്മി മാത്രമേ ലഭ്യമായിട്ടുള്ളൂ . അതാകട്ടെ 6000 ശ്ളോകങ്ങളേയുള്ളൂ .

ബ്രാഹ്മിയിൽ രണ്ടു ഭാഗങ്ങളുണ്ട് .

53 അദ്ധ്യായങ്ങൾ വരുന്ന പൂർവ്വഭാഗത്ത് 3199 ശ്ലോകങ്ങളും , 46 അദ്ധ്യായങ്ങൾ വരുന്ന ഉത്തരഭാഗത്ത് 2672 ശ്ലോകങ്ങളും . ഇത്തരത്തിൽ മൊത്തം 99 അദ്ധ്യായങ്ങളും 5871 ശ്ളോകങ്ങളുമുള്ള ബ്രാഹ്മി മാത്രമാണ് ഇപ്പോഴത്തെ കൂർമ്മപുരാണം

കൂർമ്മപുരാണത്തിൽ പൂർവ്വഭാഗം പന്ത്രണ്ടാം അദ്ധ്യായത്തിൽ ശ്രീപാർവ്വതീ സഹസ്രനാമം പ്രതിപാദിച്ചിട്ടുണ്ട്.
ഈ പുരാണത്തിന്റെ കാലഘട്ടം ഏതാണ്ട് 5 , 6 നൂറ്റാണ്ടുകളാണെന്നു ഊഹിക്കപ്പെടുന്നു

മത്സ്യപുരാണം

18 മഹാപുരാണങ്ങളിൽ വച്ച് പതിനാറാമത്തെ പുരാണമാണ് മത്സ്യപുരാണം . പ്രാചീനവും , പ്രാമാണികവും പ്രാധാന്യവുമുള്ള ഈ പുരാണം മറ്റു പുരാണങ്ങളെപ്പോലെയല്ല . ഇതര പുരാണങ്ങളിലെ കാര്യങ്ങൾ പോലും ഇതിൽ വിശദീകരിച്ചിരിക്കുന്നു . ബ്രഹ്മപുരാണം , വായുപുരാണം എന്നിവയാണ് ഇതിനു തത്തുല്യമായ മറ്റു പുരാണങ്ങൾ . മഹാവിഷ്ണു തന്റെ മത്സ്യാവതാര രൂപത്തിൽ ആദിമ മനുഷ്യനായ വൈവസ്വത മനുവിന് ഉപദേശിക്കുന്ന രീതിയിലാണ് ഇതിന്റെ ഇതിവൃത്തം സൂതമുനി പറയുന്നത്

ശ്ളോകസംഖ്യയും പുരാണഘടനയും
ഈ പുരാണത്തിനു രണ്ടു ഭാഗങ്ങളുണ്ട് . മൊത്തത്തിൽ 291 അദ്ധ്യായങ്ങളും 14000 ശ്ളോകങ്ങളും ഈ പുരാണത്തിനുണ്ട് . ഈ പുരാണത്തിന്റെ കാലഘട്ടം ഏതാണ്ട് ഒന്നാം നൂറ്റാണ്ടു ആണെന്ന് കരുതപ്പെടുന്നു .

ആഖ്യാനം കാലഘട്ടം
നൈമിശാരണ്യത്തിൽ വച്ച് സൂതപൗരാണികൻ മുനിമാർക്ക് ഉപദേശിക്കുന്ന രീതിയിലാണ് ഇതിന്റെ ആഖ്യാനം .മനുവും വിഷ്ണുവിന്റെ അവതാരമായ മത്സ്യവുമായുള്ള സംഭാഷണത്തോടെ പുരാണം ആരംഭിക്കുന്നു .

ഈ പുരാണത്തിന്റെ കാലഘട്ടം ഏതാണ്ട് ഒന്നാം നൂറ്റാണ്ടു ആണെന്ന് കരുതപ്പെടുന്നു .മത്സ്യപുരാണത്തിന്റെ പഴയ ചില കൈയെഴുത്തു പ്രതികളിൽ രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആന്ധ്ര രാജാവായ ശതകർണ്ണിയുടെ ഭരണകാലത്തെക്കുറിച്ചു പരാമർശമുണ്ട് . അപ്പോൾ രണ്ടാം നൂറ്റാണ്ടിനു അടുപ്പിച്ചാകും ഇതിന്റെ രചനയെന്നും പറയാം

 

ഗരുഡപുരാണം

മഹാവിഷ്ണു ഗരുഡന് ഉപദേശിച്ചു കൊടുത്ത രൂപത്തിൽ രചിക്കപ്പെട്ട, എണ്ണായിരത്തോളം ലഘുഗ്രന്ഥങ്ങൾ ഉൾപ്പെട്ട പുരാണമാണ് ഗരുഡപുരാണം. പൂർവ്വഭാഗത്തിൽ വ്യാകരണം, വൈദ്യം, ജ്യോതിശാസ്ത്രം തുടങ്ങിയ ശാസ്ത്രങ്ങളും രത്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പ്രതിപാദിച്ചിരിക്കുന്നു. ആത്മാവിന്റെ മരണാനന്തരജീവിതമാണ് ഉത്തരാർദ്ധത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. ഗരുഡന്റെ ഉല്പത്തിയും സവിസ്തരം രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ഭൂമിയിലെ ജീവിതത്തിൽ ചെയ്യുന്ന പാപങ്ങൾക്ക് ശിക്ഷ മറ്റൊരു ലോകത്ത് ഉണ്ട് എന്ന് വ്യക്തമായി പറയുന്ന ഒരു ഗ്രന്ഥമാണ് ഗരുഡ പുരാണം. വൈഷ്ണവർ ഇതിന് വലിയ പ്രാധാന്യം കല്പിക്കുന്നു.

ഗരുഡപുരാണത്തിന്റെ ഘടന: ആകെ 3 അംശങ്ങൾ ആയി ഗരുഡപുരാണം വിഭജിച്ചിരിക്കുന്നു. പ്രഥമാംശം ദ്വിതീയാംശം തൃതീയാംശം

  • പ്രഥമാംശത്തിൽ പൂർവ്വ ഖണ്ഡത്തിൽ(കർമകാണ്ഡം) 240 അദ്ധ്യായങ്ങൾ. 7022 ശ്ലോകങ്ങൾ
  • ദ്വിതീയാംശം പൂർവ്വ ഖണ്ഡത്തിൽ(പ്രേത കാണ്ഡം) 49 അദ്ധ്യായങ്ങൾ. 2921 ശ്ലോകങ്ങൾ
  • തൃതീയാംശം ഉത്തരഖണ്ഡത്തിൽ(ബ്രഹ്മ കാണ്ഡം) 29 അദ്ധ്യായങ്ങൾ 1974 ശ്ലോകങ്ങൾ.
  • ആകെ 318 അദ്ധ്യായങ്ങളിലായി 11917 ശ്ലോകങ്ങൾ അടങ്ങിയിട്ടുള്ള പുരാണമാണ് ഗരുഡപുരാണം.

ബ്രഹ്‌മാണ്ഡ മഹാപുരാണം

പതിനെട്ടു മഹാപുരാണങ്ങളുടെ പരമ്പരയിൽ അവസാനത്തെ പുരാണമാണ് ബ്രഹ്‌മാണ്ഡ മഹാപുരാണം .

ബ്രഹ്മാ ബ്രഹ്‌മാണ്ഡ മാഹാത്മ്യം അധികൃത്യാ ബ്രവീത് പുനഃ

തച്ച ദ്വാദശ സാഹസ്റം ബ്രഹ്‌മാണ്ഡം ദ്വിശതാധികം

ഇത്യാദി വചനേന , സാക്ഷാൽ ബ്രഹ്‌മാവ്‌ തന്നെ ബ്രഹ്മാണ്ഡത്തെപ്പറ്റി പന്തീരായിരം ശ്ളോകങ്ങളിൽ വിവരിച്ചതാണ് മാഹാത്മ്യമേറിയ ബ്രഹ്‌മാണ്ഡപുരാണം . ശ്ളോകസംഖ്യ കൃത്യമായി പറഞ്ഞാൽ 12200 ആണ് . സൂതപൗരാണികൻ നൈമിഷാരണ്യത്തിലെ മുനിമാർക്കു പറഞ്ഞുകൊടുക്കുന്നതായിട്ടാണ് ഇതിന്റെ ആഖ്യാനം . എന്നാൽ ഈ പുരാണം ആദ്യം ബ്രഹ്‌മാവ്‌ വായുവിനും , വായു ഉശനസ്സിനും , ഉശനസ്സു സൂര്യനും , സൂര്യൻ യമനും , യമൻ ഇന്ദ്രനും , ഇന്ദ്രൻ വസിഷ്ഠനും ഉപദേശിച്ചു . തുടർന്ന് 21 ഓളം കാതോട് കാതു വായ്മൊഴികൾ കഴിഞ്ഞാണ് ഒടുവിൽ വ്യാസനും പിന്നീട് സൂതനും ലഭിച്ചത് . സൂതനിൽ നിന്നും മുനിമാർക്കു ലഭിച്ചു .

ഈ പുരാണത്തിനു നാല് ഭാഗങ്ങളുണ്ട് . അവയെ പാദങ്ങൾ എന്ന് പറയുന്നു .

1 . പ്രക്രിയാപാദം .

2 . അനുഷംഗപാദം .

3 . ഉപോദ്‌ഘാതപാദം.

4 . ഉപസംഹാരപാദം.

ഇവ കൂടാതെ , ലളിതോപാഖ്യാനം എന്ന പേരിൽ ഒരു തുടർച്ച കൂടിയുണ്ട് .

പ്രക്രിയാപാദത്തിനു 5 , അനുഷംഗപാദത്തിനു 33 , ഉപോദ്‌ഘാതപാദത്തിനു 74 , ഉപസംഹാരപാദത്തിനു 4 , ലളിതോപാഖ്യാനത്തിനു 40 എന്നിങ്ങനെയാണ് അദ്ധ്യായങ്ങളുടെ എണ്ണം . ലളിതോപാഖ്യാനം പിന്നീട് കൂട്ടിച്ചേർത്തതാണെന്നു അഭിപ്രായമുണ്ട് . പൂർവ്വ ഭാഗം, മദ്ധ്യഭാഗം, ഉത്തര ഭാഗം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായാണ് ബ്രഹ്മാണ്ഡപുരാണം വിഭജിച്ചിരിക്കുന്നത്. പൂർവ്വ ഭാഗത്ത് പ്രക്രിയ പാദത്തിലും അനുഷംഗ പാദത്തിലുമായി 38 അദ്ധ്യായങ്ങളും 3783 ശ്ലോകങ്ങളുമുണ്ട്. മദ്ധ്യഭാഗം ഉപോഘാത പാദമെന്ന് അറിയപ്പെടുന്നു. ഇതിൽ 74 അദ്ധ്യായങ്ങളും 5844 ശ്ലോകങ്ങളുമുണ്ട്.ഉത്തര ഭാഗത്ത് ഉപസംഹാര പാദത്തിലും ലളിതോപാഖ്യാനത്തിലുമായി ആകെ 44 അദ്ധ്യായങ്ങളും 3472 ശ്ലോകങ്ങളുമുണ്ട്. ആകെ 156 അദ്ധ്യായങ്ങളിലായി 13099 ശ്ലോകങ്ങൾ അടങ്ങിയതാണ് ബ്രഹ്മാണ്ഡപുരാണം