സ്തുതിക്കുക എന്നർത്ഥമുള്ള ‘ഋച്’ എന്ന ധാതുവിൽ നിന്ന് ഉണ്ടായ പദമാണ് ‘ഋക്”. ഋഗ്വേദം ലോകത്തിലെ ഏറ്റവും പുരാതന സാഹിത്യഗ്രന്ഥമായി പരിഗണിക്കപ്പെടുന്നു. ഇതിലെ കീർത്തനങ്ങളാണ് ‘സംഹിതകൾ’. ദൈവത്തോട് പ്രാർത്ഥിക്കുന്നതരത്തിലുള്ള ദേവസ്തുതികളാണ് ഋഗ്വേദത്തിലുള്ളത്. ഋഗ്വേദത്തെ മാക്സ് മുള്ളർ ഇംഗ്ലീഷിലേയ്ക്കും വള്ളത്തോൾ നാരായണമേനോൻ മലയാളത്തിലേയ്ക്കും വിവർത്തനം ചെയ്തു.10,600 പദ്യങ്ങളുള്ള 1,028 മന്ത്രങ്ങൾ അഥവാ സൂക്തങ്ങളും 10 മണ്ഡലങ്ങളും ഇതിലുണ്ട്. ‘അഗ്നിമീളേ പുരോഹിതം’ എന്നാരംഭിക്കുന്ന ഋഗ്വേദം ‘യഥ വസ്സുസഹാസതി’ എന്ന് അവസാനിക്കുന്നു. വിശ്വാമിത്രനാൽ ചിട്ടപ്പെടുത്തപ്പെട്ട ‘ഗായത്രീമന്ത്രം’ ഇതിലെ ആറാം മണ്ഡലത്തിലാണ്. ഋഗ്വേദത്തിന്റെ പത്താം മണ്ഡലത്തിലാണ് ‘പുരുഷസൂക്തം’. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ചാതുർവർണ്ണ്യവ്യവസ്ഥ നിലവിൽ വന്നത്. ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നതാണ് ചാതുർവർണ്ണ്യവിഭാഗങ്ങൾ. ഇതിൽ മഹാവിഷ്‌ണുവിൻന്റെ (പുരുഷന്റെ) ശിരസ്സ്, കരങ്ങൾ, ഊരുക്കൾ, കാൽപ്പാദം എന്നിവിടങ്ങളിൽ നിന്ന് യഥാക്രമം ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിവർ സൃഷ്ടിക്കപ്പെട്ടു എന്ന് പുരുഷസൂക്തത്തിൽ പറയുന്നു.

നിരവധി ഗദ്യഭാഗങ്ങളുള്ള വേദമാണിത്. ബലിദാനം, പൂജാവിധി എന്നിവയെക്കുറിച്ച് ഇവിടെ പരാമർശിക്കുന്നു. യജുർവേദത്തിലാണ് യജ്ഞം ആരംഭിച്ചത്. ഇതിന്റെ ഉപവേദമാണ് ധനുർവേദം. മന്ത്രദേവതാസിദ്ധികൾ, ആയുധവിദ്യകൾ എന്നിവ പരാമർശിക്കപ്പെടുന്നത് ഇതിലാണ്. യജുർവ്വേദം രണ്ടായി അറിയപ്പെടുന്നു അവ ശുക്ളയജുർവ്വേദം കൃഷ്ണയജുർവ്വേദം ഇവയാണ്.

 യജ്ഞങ്ങൾ നടക്കുമ്പോൾ സ്തുതിക്കുന്ന അല്ലെങ്കിൽ ആലപിക്കുന്ന മന്ത്രങ്ങളാണ് സാമവേദത്തിൽ ഉളളത്.അവയിൽ പലതും ഋഗ്വേദസംബന്ധിയാണ്

അഥർവ്വ ഋഷിയുടെ പേരിലാണ് ഈവേദം അറിയപ്പെടുന്നത് ഈവേദത്തെക്കുറിച്ച് അനേകം അന്ധവിശ്വാസം നിലനിൽക്കുന്നു. അഥർവവേദം ഏറിയപങ്കും മറ്റ് വേദങ്ങളുടെ ഉപയോഗവും വിധികളും ആണ് വിഷയങ്ങൾ

വേദ ഭാഗങ്ങൾ

സംഹിത

മന്ത്രങ്ങളുടെ സംഹിത ; വേദം എന്ന് വെറുതെപറഞ്ഞാൽ വേദസംഹിതയാണ് ഉദ്ദേശിക്കുന്നത്.

ബ്രാഹ്മണം

ഹിന്ദു ശ്രുതി സാഹിത്യത്തിന്റെ ഒരു ഭാഗമാണ് ബ്രാഹ്മണം. ഇത് നാലു് വേദങ്ങളുടെ ഒരു വ്യാഖ്യാനമാണ്. ഓരോ ബ്രാഹ്മണവും നാല് വേദങ്ങളിൽ ഒന്നിനെക്കുറിച്ചുള്ള ഒരു പ്രത്യേക ശാഖയുടെ വ്യാഖ്യാനമായിരിക്കും. സമ്പൂർണ രൂപത്തിൽ ഇപ്പോൾ അവശേഷിക്കുന്ന പത്തൊൻപത് ബ്രാഹ്മണങ്ങൾ ഉണ്ട്. ഋഗ്വേദത്തെപ്പറ്റി രണ്ട്, യജുർവേദത്തെപ്പറ്റി ആറ്, സാമവേദത്തെപ്പറ്റി പത്ത്, പിന്നെ ഒരെണ്ണം അഥർവവേദത്തെക്കുറിച്ച്. ബ്രാഹ്മണങ്ങൾ എഴുതപ്പെട്ടത് വേദിക് സംസ്കാരത്തിൽ നാഗരികത വളർന്നു വരുന്ന ഒരു കാലഘട്ടത്തിലായിരുന്നു. ഇവ വേദങ്ങളിൽ പ്രതിപാദിക്കുന്ന വിഷയങ്ങളെ വളരെ വിശദമായി വ്യാഖ്യാനിക്കുന്നു. വേദങ്ങളിൽനിന്ന് വ്യത്യസ്തമായി ബ്രാഹ്മണങ്ങൾക്ക് പ്രധാനമായും ഗദ്യരൂപമാണുള്ളത്.
ബാഹ്മണങ്ങളുടെ ഉള്ളടക്കം മൂന്ന് വർഗങ്ങളായി തരംതിരിക്കാം. ഇവ വിധി, അർത്ഥവാദം, ഉപനിഷദ് അഥവാ വേദാന്തം. വിധി ബലികർമങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട രീതികളെപ്പറ്റി പ്രതിപാദിക്കുന്നു. അർത്ഥവാദം വേദങ്ങളിലെ ശ്ലോകങ്ങളുടെ അർത്ഥത്തെ വിശദീകരിക്കുന്നു.ഏറ്റവും പൗരാണികമായ ബ്രാഹ്മണം 900 ബി സി യിലും ഏറ്റവും പുതിയവ 700 ബി സി യിലും രചിക്കപെട്ടു എന്നാണ് കണക്കാക്കപ്പെടുന്നത്.

ആരണ്യകം

ഹൈന്ദവ ആചാരപ്രകാരം, ആശ്രമങ്ങളിൽ മൂന്നാമത്തേതായ വാനപ്രസ്ഥത്തോട് ആരണ്യകൾ ബന്ധപ്പെട്ടിരിക്കുന്നു. സർവ്വതും ത്യജിച്ച് വാനപ്രസ്ഥത്തിനായി കാടുപൂകുമ്പോൾ അനുഷ്ടിക്കേണ്ട ഉപാസനകൾ ആരണ്യകങ്ങളിൽ ഉണ്ട്. അരണ്യങ്ങളിൽ ഏകാന്തമായിരുന്നു വേദമന്ത്രങ്ങളെ മനനം ചെയ്തു സ്വായത്തമാക്കുന്ന തത്ത്വവിചാരമാണ് ആരണ്യകം. ആരണ്യകങ്ങൾ രഹസ്യപ്രമാണങ്ങളായി കരുതപ്പെട്ടിരുന്നു. ആഭിചാരകർമ്മങ്ങളും, അദ്ധ്യാത്മവിദ്യയും, രണ്ടും ആരണ്യകങ്ങളിൽ ഉണ്ട്. ബ്രാഹ്മണങ്ങളാണ് ആരണ്യങ്ങളുടെ ഉറവിടം. കർമ്മത്തിൽ നിന്ന് ജ്ഞാനത്തിലേക്കുള്ള വഴിതിരിവായിരുന്നു ആരണ്യയകങ്ങൾ.ബാഹ്മണങ്ങളുടെ ഉള്ളടക്കം മൂന്ന് വർഗങ്ങളായി തരംതിരിക്കാം. ഇവ വിധി, അർത്ഥവാദം, ഉപനിഷദ് അഥവാ വേദാന്തം. വിധി ബലികർമങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട രീതികളെപ്പറ്റി പ്രതിപാദിക്കുന്നു. അർത്ഥവാദം വേദങ്ങളിലെ ശ്ലോകങ്ങളുടെ അർത്ഥത്തെ വിശദീകരിക്കുന്നു.

ഉപനിഷത്തുക്കൾ

ഭാരതീയ തത്ത്വചിന്ത ലോകത്തിന് നൽകിയ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ് ഉപനിഷത്തുകൾ. വേദങ്ങളുടെ അവസാനം എന്ന് വാഗർത്ഥമുള്ള വേദാന്തത്തിലുൾപ്പെടുന്നതാണിവ. അറിവ് എന്ന അർത്ഥവും വേദ ശബ്ദത്തിനുള്ളതിനാൽ അറിവിന്റെ അവസാനം എന്നൊരു അർത്ഥവും വേദാന്തത്തിന് കൽപ്പിച്ചിരിയ്ക്കുന്നു. പരമമായ വിദ്യ എന്നയർത്ഥത്തിൽ പരാവിദ്യ എന്നും ഉപനിഷത്തിനെ വിളിച്ചുപോരുന്നു. എന്നാൽ വേദങ്ങളുടേയും സ്മൃതികളുടേയും അന്തസ്സാരശൂന്യതയെപറ്റി ഉപനിഷത്തുകൾ സംശയരഹിതമായി പ്രസ്താവിക്കുന്നു. നൂറ്റിയെട്ട് ഉപനിഷത്തുക്കൾ ഉണ്ട്. അതിൽ പത്തെണ്ണം മുഖ്യ ഉപനിഷത്തുക്കൾ എന്നാണ്‌ അറിയപ്പെടുന്നത്. ശ്രീ ശങ്കരാചാര്യർ വ്യാഖ്യാനം നൽകിയതിനാലാണ്‌ അവ പ്രസിദ്ധമായത്. എന്നാൽ മറ്റു ഉപനിഷത്തുക്കളും പ്രാധാന്യമർഹിക്കുന്നവ തന്നെ. ഉപനിഷത്തുക്കൾ ഭാരതമനസ്സിന്റെ ഉന്നതിയെയാണ്‌ പ്രതിഫലിപ്പിക്കുന്നത് എന്നാണ്‌ മഹർഷി അരോബിന്ദോ അഭിപ്രായപ്പെട്ടത്. ഉപനിഷത്തുക്കൾ അവ വ്യാഖ്യാനിച്ചിരിക്കുന്നവരുടെ അഭിപ്രായത്തിലും വീക്ഷണത്തിലും വ്യത്യസ്ത ഉത്തരങ്ങളും ആശയങ്ങളും തരുന്നുണ്ട്. എങ്കിലും ഹിന്ദുമതത്തിന്റെ തത്ത്വജ്ഞാനപരമായ ആശയങ്ങൾ മറ്റേതു വേദ ഗ്രന്ഥങ്ങളേക്കാൾ പ്രതിഫലിപ്പിക്കുന്നത് ഉപനിഷത്തുക്കളാണ്‌ എന്ന് ആധുനിക ചരിത്രകാരന്മാർ പലരും വിശ്വസിക്കുന്നു. ഭാരതീയ തത്ത്വചിന്തകരിൽ മിക്കവരേയും സ്വാധീനിച്ചിരിക്കുന്നത് ഉപനിഷത്തുക്കളാണ്‌. മാക്സ് മുള്ളറാണു ഉപനിഷത്തുകളെക്കുറിച്ച് പഠിച്ചവരിൽ ഏറ്റവും പ്രമുഖനായ വിദേശീയൻ. ഉപനിഷദ്, ബ്രഹ്മസൂത്രം, ഭഗവദ്ഗീത എന്നീ മൂന്നിനേയും ചേർത്ത് പ്രസ്ഥാനത്രയം എന്നും പറയുന്നു.

വേദകാലഘട്ടം

ഗംഗാ തീരത്താണ് വേദകാലഘട്ടം ഉടലെടുത്തത്.ആര്യന്‍മാരുടെ കാലഘട്ടമാണിത്. ഇതിനെ പൂര്‍വ്വകാലഘട്ടമെന്നും പില്‍ക്കാലഘട്ടമെന്നും രണ്ടായിതിരിച്ചിരിക്കുന്നു. ആര്യന്‍ എന്നാല്‍ കുലീനന്‍, ഉന്നതന്‍, പരിശുദ്ധന്‍ എന്നി ആര്‍ത്ഥങ്ങളാണുള്ളത്. തിബറ്റില്‍ നിന്നുമാണ് ആര്യന്‍മാര്‍ എത്തിയതെന്ന് പറഞ്ഞത് സ്വാമി ദയാനന്ദ സരസ്വതിയും ആര്‍ട്ടിക്കില്‍ നിന്നാണ് എത്തിയതെന്നും ബാലഗംഗാതര തിലകനും അഭിപ്രായപ്പെട്ടു. ഗംഗാതീരത്താണ് ആര്യന്‍മാര്‍ സ്ഥിരതാമസമാക്കിയത്. ആര്യമാരുടെ ഏറ്റവും ചെറിയ ഘടകം കുലം (കുടുംബം) ആണ്. പിതാവിന് പ്രഥമ സ്ഥാനം ഉണ്ടായിരുന്നു. ഏകഭാര്യത്വം, സ്ത്രീധനം എന്നിവ നിലനിന്നിരുന്നു. ആര്യകാലഘട്ടത്തില്‍ ശൈശവ വിവാഹം ഉണ്ടായിരുന്നില്ല. ഗോതമ്പ്, ബാര്‍ളി എന്നിവ കൃഷി ചെയ്തിരുന്നു. ഋഗ് വേദം പൂര്‍വ്വകാലഘട്ടത്തിലാണ് എഴുതപ്പെട്ടത്. പ്രധാന ദൈവം ഇന്ദ്രന്‍ ആയിരുന്നു. കോട്ടകളെ തകര്‍ക്കുന്നവന്‍ അഥവാ പുരന്ദരന്‍ എന്നും ഇന്ദ്രന്‍ അറിയപ്പെട്ടു. വേദകാലഘട്ടത്ത് ആരാധിച്ചിരുന്ന മാതൃദേവതയായിരുന്നു അതിഥി. ഇന്ത്യയില്‍ ആദ്യമായി ഇരുമ്പ് ഉപയോഗിച്ചതും ആര്യന്‍മാരാണ്.  
ഗോത്രങ്ങള്‍ തമ്മിലുള്ള ഏറ്റമുട്ടല്‍ പത്ത് രാജാക്കന്‍മാര്‍ തമ്മിലുള്ള യുദ്ധം അഥവാ ദശരഞ്ച എന്നറിയപ്പെട്ടു. ഗവിഷ്ടി എന്നാല്‍ യുദ്ധം എന്നാണ് അറിയപ്പെട്ടിരുന്നത്. ഗോത്രത്തെ പാട്രിയാര്‍ക്കല്‍ എന്നു പറഞ്ഞിരുന്നു. ഋഗ് വേദകാലത്തിലെ രണ്ട് പ്രധാന പുരോഹിതനമാരായിരുന്നു വസിഷടനും വിശ്വാമിത്രനും.
സത്യമേവജയതെ എന്ന വാക്ക് മുണ്ഡകോപനിഷത്തില്‍ നിന്നും ഗായത്രിമന്ത്രം ഋഗ്‌വേദത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ്. പുരാതന ഗ്രന്ഥമായ ഋഗ്‌വേദം ചാതുര്‍വര്‍ണ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നു. ഏറ്റവും പഴക്കമുളള വേദവും ഋഗ്‌വേദവുമാണ്. അഗ്നിമീളേ പുരോഹിതം ഇങ്ങനെയാണ് ഋഗ് വേദം ആരംഭിക്കുന്നത്. ആര്യന്‍മാരുടെ വരവിനെക്കുറിച്ചാണ് ഇതില്‍ പ്രതിപാദിക്കുന്നത്. ഏറ്റവും ബൃഹത്തായ വേദമാണിത്.ഇതില്‍ 1028 സ്‌തോത്രങ്ങളും 10 മണ്ഡലങ്ങളും ഉണ്ട്. 10-ാം മണ്ഡലമായ പുരുഷസൂക്തത്തില്‍ ജാതിവ്യവസ്ഥകളെക്കുറിച്ച് പ്രതിപാദിക്കുന്നു. ഇതില്‍ ഓം 1028 തവണ ആവര്‍ത്തിക്കുന്നുണ്ട്. മാക്‌സ്മുള്ളര്‍ ഋഗ് വേദം ഇംഗ്ലീഷിലേയ്ക്കും വള്ളത്തോള്‍ മലയാളത്തിലേയ്ക്കും തര്‍ജ്ജിമ ചെയ്തു.ആര്യന്‍മാര്‍ മദ്ധേഷ്യയില്‍ നിന്നും വന്നതാണെന്ന് അഭിപ്രായപ്പെട്ടത് മാക്‌സ്മുള്ളര്‍ ആണ്.
ഋഗ്‌വേദം കൂടാതെ യജുര്‍വേദം, സാമവേദം, അഥര്‍വ്വ വേദം എന്നിങ്ങനെ മൂന്ന് വേദങ്ങള്‍ കൂടി ഉണ്ട്. യജുര്‍വേദത്തില്‍ ബലിദാനം, പൂജാവിധി, യാഗം, ആര്യന്‍മാരുടെ അനുഷ്ടാനങ്ങള്‍ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു. സാമവേദത്തില്‍ സംഗീതത്തെക്കുറിച്ചും. അഥര്‍വ്വ വേദത്തില്‍ മന്ത്രങ്ങള്‍, മന്ത്രോച്ചാരണങ്ങള്‍ എന്നിവയെക്കുറിച്ചും പറയുന്നു. ബ്രഹ്മവേദം എന്നു കൂടി അഥര്‍വ്വ വേദം അറിയപ്പെടുന്നു.അഥര്‍വ്വ വേദത്തിന്റെ ഉപ വേദമാണ് ആയുര്‍വ്വേദം. ഏറ്റവും അവസാനത്തെ വേദം എന്നു പറയുന്നത് അഥര്‍വ്വ വേദമാണ്. യുദ്ധം ആരംഭിക്കുന്നത് മനഷ്യമനസ്സിലാണ് എന്ന് പറഞ്ഞിരിക്കുന്നത് അഥര്‍വ്വ വേദത്തിലാണ്. വേദങ്ങളുടെ ഭാഗമായ ഉപനിഷത്തുകള്‍ വേദാന്തം എന്നും അറിയപ്പെടുന്നു. ആകെ 108 ഉപനിഷത്തുകളാണ് ഉള്ളത്. ഏറ്റവും വലുത് ബൃഹദാരണ്യകോപനിഷത്തും ഏറ്റവും ചെറിയത് ഈശോവസ്യ ഉപനിഷത്തുമാണ്. തത്ത്വമസി എന്നത് ചന്ദോഗ്യോപനിഷത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ്. എല്ലാ സത്യങ്ങളുംടേയും അന്തസത്തയാണ് വേദങ്ങള്‍ എന്നു പറഞ്ഞത് സ്വാമി ദയാനന്ദ സരസ്വതിയാണ്.

ഉപവേദങ്ങൾ

ആയുർവേദം

ആയുസ്സിന്റെ പരിപാലനത്തെ കുറിച്ച് അറിവും, അതു ലഭിക്കാനുള്ള ഉപായവും വളരെ ലളിതമാ‍യ രീതിയിൽ വിവരിച്ചിട്ടുള്ള ഒരു പ്രാചീന ജീവശാസ്ത്രമാണ് ആയുർവേദം. ആയുർവേദത്തിന്റെ അടിസ്ഥാനം ത്രിദോഷ സിദ്ധാന്തമാണ്. വാത-പിത്ത-കഫങ്ങൾ ആണ് ത്രിദോഷങ്ങൾ. അവയുടെ അസന്തുലിതാവസ്ഥയാണ് രോഗകാരണം എന്നാണ് ആയുർവേദ സിദ്ധാന്തം. ദോഷങ്ങളുടെ സമാവസ്ഥയാണ് ആരോഗ്യം

ധനുർവേദം

ഉപവേദങ്ങളിലൊന്നായ ധനുർവേദം ആയുധങ്ങളെപ്പറ്റിയും ആയോധനകലയെപ്പറ്റിയും പ്രതിപാദിക്കുന്ന വിജ്ഞാനശാഖയാണിത്. പൗരാണിക ഭാരതത്തിൽ വില്ലും അമ്പും ഉപയോഗിച്ചുള്ള യുദ്ധത്തിനു പ്രാധാന്യം ലഭിച്ചിരുന്നതിനാലാണ് വില്ല് എന്ന് അർഥമുള്ള ധനുസ്സ് എന്ന പദത്തോടൊപ്പം ധനുർവേദം എന്ന് ഈ ശാസ്ത്രശാഖ അറിയപ്പെട്ടത്. ആയുർവേദം, ഗാന്ധർവവേദം (സംഗീതശാസ്ത്രം), ധനുർവേദം, അർഥശാസ്ത്രം എന്നിവ നാല് ഉപവേദങ്ങൾ എന്ന് അറിയപ്പെടുന്നു. വേദത്തിൽത്തന്നെ പ്രതിപാദനവും വേദത്തിനു സമാനമായ പ്രാധാന്യവുമുള്ളതിനാലാണ് ഉപവേദമെന്നറിയപ്പെടുന്നത്. ആയുർവേദത്തിലെഅർക്ക വിധികളെക്കുറിച്ച് പ്രതിപാദിക്കുന്നതും ധനുർവേദത്തിലാണ്

ഗാന്ധർവവേദം

സാമവേദത്തിന്റെ ഒരു ഉപവേദമാണ് ഗാന്ധർവവേദം. സംഗീത കലയെക്കുറിച്ചുള്ള അടിസ്ഥാനഗ്രന്ഥമാണ് ഇത് എന്ന് പറയപ്പെടുന്നു.സംഗീതത്തിനൊപ്പം, നൃത്തം നാടകം മുതലായവയുമായി ബന്ധപ്പെട്ട വേദവും ഇതുതന്നെയാണ്. 'ഗന്ധർവ' ശബ്ദത്തിന് സ്തുതിരൂപമോ ഗീതിരൂപമോ ആയ ഗാനസംബന്ധി എന്നർത്ഥം.സ്വർഗഗായകൻ എന്ന് പൊതുവായ അർത്ഥം.ആയതിനാൽ ഗാന്ധർവം എന്നപദം ഗാനസംബന്ധിയാവുന്നു.ഋക്,യജൂര്വേദങ്ങളിൽ നിന്ന് ഭിന്നമായി മന്ത്രോച്ചാരണരീതി സാമവേദത്തിൽ സപ്തസ്വരനിബദ്ധമായി ആരോഹണാവരോഹണക്രമങ്ങളോടെ സംഗീതശാസ്ത്രത്തിന്റെ അടിസ്ഥാനരൂപഭാവങ്ങളോടെയാണ് പ്രത്യക്ഷമാവുന്നത്.ഇതിനാലാണ് ഭാരതീയസംഗീതശാസ്ത്രത്തിന്റെ ഉത്ഭവം സാമവേദത്തിൽനിന്നാണെന്ന് കരുതപ്പെടുന്നത്.ആയതിനാൽ സ്വാഭാവികമായും ഗാന്ധർവം എന്ന സാമവേദീയമായ ഉപവേദം ഭാരതീയശാസ്ത്രീയസംഗീതത്തിന്റെ ആരംഭശാസ്ത്രമായി കണക്കാക്കാം.

അർത്ഥവേദം

അഥർവവേദത്തിന്റെ ഉപവേദം ആണിത്. ശില്പശാസ്ത്രമാണ് ഇതിന്റെ വിഷയം. വിശ്വകർമ്മാവ്, ത്വഷ്ടാവ്, ദേവജ്ഞൻ, മയൻ എന്നിവരുടെ വ്യാഖ്യനങ്ങൾ ഇതിനുണ്ട്.

വേദഭാഷ്യങ്ങൾ

വേദങ്ങൾക്ക് ശബ്ദസൗകുമാര്യത്തിനപ്പുറം വളരെ ഗഹനമായ അർത്ഥങ്ങളും ഉണ്ട്. അവ അറിയേണ്ടുന്നതിന്റെ ആവശ്യകതയെപ്പറ്റി നിരുക്തത്തിൽ വ്യക്തമായ പ്രതിപാദമുണ്ട് (നിരുക്തം 1.1.8) . പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സായണാചാര്യരാണു ആദ്യമായി വേദങ്ങൾക്കു സമഗ്രമായ ഭാഷ്യം രചിച്ചത്. വേദോൽപ്പത്തിയ്ക്കു ശേഷം വേദം കേൾക്കുമ്പോൾത്തന്നെ അർത്ഥം മനസ്സിലാകുമായിരുന്നത്രേ. ക്രമേണ ജനങ്ങളുടെ സുഖലോലുപതയും ആലസ്യവും പഠനവൈമുഖ്യവും കാരണം വേദങ്ങളുടെ അർത്ഥം ശ്രദ്ധിക്കാതെ ഉച്ചാരണം മാത്രം ശ്രദ്ധിച്ചു ചൊല്ലി കാണാതെ പഠിച്ചു പഠിപ്പിക്കുന്ന രീതിയായി മാറിത്തീരുകയായിരുന്നു. പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സായണായാചാര്യർ ആണു സമഗ്രമായ വേദഭാഷ്യം ചമച്ചത്.സായണഭാഷ്യമാണു പൊതുവെ വേദവ്യാഖ്യാനങ്ങൾക്ക് ഉപയോഗിച്ചു കണ്ടിരിക്കുന്നത്.