Festivals

Traditional Festival
ഉത്സവങ്ങൾ മൂന്നുതരത്തിലുണ്ട്. മുളയിട്ട് കൊടികയറുന്ന അങ്കുരാദി, മുളയിടാതെ കൊടികയറുന്ന ധ്വജാദി, മുളടലും കൊടികയറ്റവുമില്ലാതെ കൊട്ടിപ്പുറപ്പെടുന്ന പടഹാദി എന്നിവയാണവ. വേല, പൊങ്കാല, പടയണി, കെട്ടുകാഴ്ച, പൂരം, സംഗീതം, നൃത്തം, മറ്റു കലാപരിപാടികൾ, രഥോത്സവം തുടങ്ങിയവ ഇതുമായി ബന്ധപെട്ടു നടക്കുന്നു. ഇവ നാടിന്റെ സംസ്കാരവുമായി വളരെയേറെ ബന്ധപെട്ടു കിടക്കുന്നു
Pooram Festivals
പൂരം അല്ലെങ്കിൽ “വേല” എന്നത് മദ്ധ്യകേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളിൽ മകരക്കൊയ്ത്തിനു ശേഷം വർഷം തോറും നടത്തിവരുന്ന ഒരു ആഘോഷമാണ്. ഉത്തര കേരളത്തിൽ രണ്ടാമത്തെ വസന്തോത്സവം എന്ന നിലയിൽ പൂരം ആഘോഷിക്കുന്നു


Padayani
കേരളത്തിന്റെ പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുവരുന്ന ഒരു അനുഷ്ഠാന സ്വഭാവം ഉള്ള കലയാണ് ഇത്. വിളവെടുപ്പിനോടനുബന്ധിച്ച് ആണ് ഇത് നടത്തിവരുന്നത്
Theyyam
ഉത്തരകേരളത്തിലും, കർണ്ണാടകത്തിലും പ്രചാരത്തിലുള്ള ആരാധനാ സമ്പ്രദായങ്ങളിൽ ഒന്നാണ് അനുഷ്ഠാന കർമ്മമായ തെയ്യം.നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ് തെയ്യം. തെയ്യത്തിന്റെ നിർത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷം തെയ്യക്കോലം എന്നും അറിയപ്പെടുന്നു


Boat Races
കേരളത്തിന്റെ തനതായ ജലോത്സവമാണ് വള്ളംകളി. സമൃദ്ധിയുടെ ഉത്സവമായ ഓണക്കാലത്താണ് സാധാരണയായി വള്ളംകളി നടക്കുക. പല തരത്തിലുള്ള പരമ്പരാഗത വള്ളങ്ങളും വള്ളംകളിക്ക് ഉപയോഗിക്കുന്നു. ഇവയിൽ പ്രധാനം ചുണ്ടൻ വള്ളം ആണ്. ഇന്ന് വള്ളംകളി ഒരു പ്രധാന വിനോദസഞ്ചാര ആകർഷണവുമായി മാറിയിരിക്കുന്നു. വള്ളംകളിയെ കേരള സർക്കാർ ഒരു കായിക ഇനമായി അംഗീകരിച്ചിട്ടുണ്ട്.
Music and Dance Festival
ആളുകളെ ഏറ്റവും ആകര്‍ഷിക്കുന്ന ഒന്നാണ് നൃത്തം. ഇത്രയധികം ആളുകളെ ആകര്‍ഷിക്കുന്ന മറ്റൊന്നും നമ്മുടെ നാട്ടിലില്ല. ദൈവത്തിന്റെ ദാനമാണെന്ന് കരുതുന്ന ഈ കലയെ ആഘോഷമാക്കുന്ന നിരവധി ഫെസ്റ്റിവലുകള്‍ നടക്കാറുണ്ട്.
